ADVERTISEMENT

കാട്ടാക്കട ∙ സമൂഹ മാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച മാറനല്ലൂർ ചെറുത്തല കുളത്തിൻകര വീട്ടിൽ നിന്നു വെള്ളായണി ചാത്ര ബൻസി വില്ലയിൽ വാടകയ്ക്ക് താമസിക്കുന്ന രാജേഷ്(അനു–35)വിനെ മാറനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. 

പെൺകുട്ടിയെ പരിചയപ്പെട്ട ശേഷം പ്രതിയുടെ പുന്നാവൂർ പൂവൻവിളയിലെ ആൾത്താമസമില്ലാത്ത വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ഇൻസ്പെക്ടർ എസ്.സന്തോഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. അവിവാഹിതനായ പ്രതി സ്വകാര്യ ട്രാവൽ ഏജൻസിയിൽ ഡ്രൈവറാണ്. കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com