അച്ഛനെയും മകളെയും മർദിച്ചതിൽ പ്രതിഷേധം: കെഎസ്ആർടിസിക്ക് പരസ്യമില്ല; അരലക്ഷം രൂപ രേഷ്മയുടെ പഠനത്തിന്

trivandrum-kattakada-ksrtc-issue
SHARE

കാട്ടാക്കട ∙ അച്ഛനെയും മകളെയും മർദിച്ച കെഎസ്ആർടിസി ജീവനക്കാരോടുള്ള പ്രതിഷേധത്തിൽ പരസ്യം ഒഴിവാക്കി പണം രേഷ്മയ്ക്ക്. കാട്ടാക്കട ഡിപ്പോയിൽ കൺസഷൻ ടിക്കറ്റ്പുതാക്കാനെത്തി ജീവനക്കാരുടെ മർദനമേറ്റ മലയിൻകീഴ് മാധവ കവി സർക്കാർ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥി രേഷ്മയ്ക്ക് കോട്ടയം കേന്ദ്രമായുള്ള സ്ഥാപനമാണ് യാത്രാ ചെലവിനുള്ള സഹായവുമായെത്തിയത്. ഈ സ്ഥാപനം കെഎസ്ആർടിസിക്ക് പരസ്യം നൽകാൻ നീക്കിയ പണം കോഴ്സ് കഴിയും വരെയുള്ള രേഷ്മയുടെ യാത്രാ ചെലവിനു നൽകി. 

രേഷ്മയ്ക്കും പിതാവിനും കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ ഉണ്ടായ ദുരനുഭവമാണ് സ്ഥാപനത്തെ പ്രകോപിപ്പിച്ചത്. 4 ലക്ഷത്തോളം രൂപയുടെ പരസ്യം കെഎസ്ആർടിസിക്ക് സ്ഥാപനം നൽകുന്നുണ്ട്. ഇത് കുറച്ച് കാലത്തേക്ക് ഒഴിവാക്കും. ഒപ്പം അര ലക്ഷം രൂപയുടെ ചെക്ക് രേഷ്മയുടെ യാത്ര ചെലവിനായി സ്ഥാപന പ്രതിനിധികൾ വീട്ടിലെത്തി നൽകി. ബിരുദ പഠന കാലയളവിലെ രേഷ്മയുടെ യാത്രാ ചെലവിനു എത്ര രൂപ വേണ്ടി വരുമെന്ന് ചോദിച്ചു. അയ്യായിരത്തോളം രൂപ എന്നായിരുന്നു മറുപടി. തുടർന്നാണ് അര ലക്ഷം രൂയുടെ ചെക്ക് നൽകിയത്. രേഷ്മയ്ക്കും പിതാവിനും ഉണ്ടായ അനുഭവത്തിൽ പ്രതിഷേധിച്ചാണ് തങ്ങളുടെ നടപടിയെന്ന് സ്ഥാപന പ്രതിനിധികൾ അറിയിച്ചതായി പിതാവ് പ്രേമനൻ പറഞ്ഞു.

കൺസഷൻ ടിക്കറ്റ് : നിബന്ധനകൾ ഇങ്ങനെ 

വിദ്യാർഥികൾക്കു കൺസഷൻ ടിക്കറ്റ് നൽകുന്നതു സംബന്ധിച്ച ആശയക്കുഴപ്പം കയ്യേറ്റം വരെയായ സാഹചര്യത്തിൽ കൺസഷൻ ടിക്കറ്റ് സംബന്ധിച്ച നിബന്ധനകളും നിർദേശങ്ങളും അറിയാം:

∙ പുതിയ കാർഡ് എടുക്കുമ്പോൾ – നിശ്ചിത മാതൃകയിലെ അപേക്ഷാ ഫോം പൂരിപ്പിച്ച് ആധാർ കാർഡ്, കോഴ്സ് സർട്ടിഫിക്കറ്റ് (പ്ലസ് ടുവിന് മുകളിലുള്ള വിദ്യാർഥികൾക്കു മാത്രം), സ്ഥാപന മേധാവി അറ്റസ്റ്റ് ചെയ്ത 2 സ്റ്റാംപ് സൈസ് ഫോട്ടോ, വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സീൽ പതിച്ച തിരിച്ചറിയൽ കാർഡ്, മുൻവർഷത്തെ കാർഡ് (കോഴ്സിന്റെ ഒന്നാം വർഷത്തിനു ശേഷമുള്ളവർക്ക്) എന്നിവ ഹാജരാക്കണം. 

പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്ക് 10 രൂപ കാർഡ് ഫീ നൽകിയാൽ മതി. അതിനു മുകളിൽ പഠിക്കുന്നവർക്ക് രണ്ടര കിലോമീറ്റർ ഒരു ഫെയർ സ്റ്റേജായി പരിഗണിച്ച് നിശ്ചിത തുക അടയ്ക്കേണ്ടി വരും. താമസ സ്ഥലത്തിന് ഏറ്റവും അടുത്തുള്ള ഡിപ്പോയിൽ കോഴ്സ്/പഠനം  തുടങ്ങി 2 മാസത്തിനുള്ളിൽ അപേക്ഷ നൽകിയിരിക്കണം. താമസ സ്ഥലവും പഠിക്കുന്ന സ്ഥാപനവും തമ്മിലെ പരമാവധി ദൂരം 40 കിലോമീറ്റർ കവിയാൻ പാടില്ല. പ്ലസ് ടുവിന് മുകളിൽ പഠിക്കുന്നവർ കോഴ്സിന്റെ ആദ്യ വർഷം കാർഡ് എടുത്തിട്ടുണ്ടെങ്കിലേ രണ്ടാം വർഷം മുതൽ കാർഡ് ലഭിക്കൂ. എല്ലാവർക്കും ഒരു മാസം അല്ലെങ്കിൽ 3 മാസം കാലവധിയിലാണ് കാർഡ് അനുവദിക്കുക. 

അൺ എയ്ഡഡ്, സ്വാശ്രയ സ്ഥാപന വിദ്യാർഥികൾക്കും എയ്ഡഡ് സ്ഥാപനങ്ങളിലെ സ്വാശ്രയ കോഴ്സ് പഠിക്കുന്ന വിദ്യാർഥികൾക്കും കെഎസ്ആർടിസി ഹെഡ് ഓഫിസിൽ നിന്ന് പ്രത്യേക ഉത്തരവ് ആവശ്യമാണ്. അധ്യയന വർഷം ആരംഭിച്ച് രണ്ടു മാസത്തിനു ശേഷം അപേക്ഷിക്കുന്നവർക്കും പ്രത്യേക അനുമതി വേണ്ടി വരും.

∙ കാർഡ് പുതുക്കുമ്പോൾ – പ്ലസ് ടു വരെയുള്ള വിദ്യാർഥികൾ പഴയ കാർഡ്, കാർഡ് നഷ്ടപ്പെട്ടു പോയാൽ അതിനുള്ള അപേക്ഷ ഫോറം, പാസ്പോർട്ട് സൈസ് ഫോട്ടോ, എന്നിവ ഹാജരാക്കണം.

∙ പ്ലസ് ടുവിനു മുകളിലുള്ള വിദ്യാർഥികൾക്ക്  കൺസഷൻ അനുവദിക്കുന്ന സമയം : സാധാരണ അധ്യയന വർഷം ആരംഭിക്കുന്ന ജൂൺ, ജൂലൈ മാസത്തിലാണ് കൺസഷൻ അനുവദിക്കുന്നത്. ചില കോഴ്സുകൾ വൈകി തുടങ്ങുന്ന സാഹചര്യം ഉണ്ട്. ഇത്തരം കോഴ്സുകൾക്ക് കോഴ്സ് സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA