ADVERTISEMENT

∙എകെജി സെന്ററിൽനിന്ന് പടക്കമെറിഞ്ഞ സ്കൂട്ടർ പോകാ‍ൻ സാധ്യതയുള്ള വഴിയിൽ 120 ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. 

∙ 17,333 വാഹനങ്ങൾ ജില്ലയിൽ പരിശോധിച്ചു. വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ ഫോൺ വി‌ളി വിരങ്ങളും പരിശോധിച്ചു. 

∙ വിവിധ പാർട്ടികളുടെ ഹിറ്റ് ഗ്രൂപ്പുകളെക്കുറിച്ച് അന്വേഷിച്ചമ്പോഴാണ് കുറ്റകൃത്യം നടത്തിയത് ജിതിനാണെന്നു രഹസ്യവിവരം ലഭിച്ചതെന്നു ക്രൈംബ്രാഞ്ച് 

∙ ഗൗരീശപട്ടം വരെ മാത്രമേ ഇത്തരത്തിൽ സ്കൂട്ടർ പോയിട്ടുള്ളുവെന്ന് ഇൗ ദൃശ്യങ്ങളിൽ നിന്ന് നിഗമനത്തിലെത്തി. അവിടെ നിന്ന് ഒരു കാറിന്റെ അടുക്കലേക്ക് പോയി. കാറിൽ മാറിക്കയറുന്ന  ദൃശ്യങ്ങൾ കാണാം.

∙ വൈകിട്ട് അഞ്ചിന് കെഎസ്ഇബിയുടെ ഓട്ടം കഴിഞ്ഞ് ഉൗബർ ഓട്ടത്തിനായി ടെക്നോപാർക്കിൽനിന്ന് ഉള്ളൂരേക്ക് ഇൗ കാർ ഓടുന്നു.

∙ ഇൗ  കാറിലെ ഡ്രൈവർ ജിതിൻ ആയിരുന്നുവെന്നും നീല ഷർട്ടായിരുന്നുവെന്നും യാത്രക്കാരൻ മൊഴിനൽകി. 

∙ സംഭവദിവസം രാത്രി 10.30 മുതൽ11.45 വരെ ജിതിന്റെ ഫോൺ ഗൗരീശപട്ടത്തായിരന്നു ലൊക്കേഷൻ. കൂടെയുണ്ടായിരുന്നതായി  അന്വേഷണസംഘം സംശയിക്കുന്നയാളുടെ ഫോണും ഇതേ ലൊക്കേഷനിൽ

∙ എകെജി സെന്ററിൽ പടക്കമെറിയുന്നയാളിന്റെ ഉയരം  സിസിടിവി ദൃശ്യങ്ങളിൽനിന്ന് വിദഗ്ധ പരിശോധനയിൽ 168–169 സെന്റീമീറ്റർ എന്ന് നിഗമനം. ജിതിന്റെ ഉയരവും ഇതു തന്നെ

∙ സിസിടിവി ദൃശ്യത്തിന്റെ വിശകലനത്തിൽ മുഴുക്കൈയ്യൻ ടീഷർട്ടിൽ താഴെഭാഗത്തും  കൈയുടെ  അവസാനവും പ്രത്യേകതരം തയ്യൽ ശ്രദ്ധയിൽപ്പെട്ടു. ഇതിൽ നിന്നാണ് ടീഷർട്ടിന്റെ ബ്രാൻഡിലേക്ക് പോകുന്നത്. ഇൗ ഷർട്ട് ഷോറൂമിൽനിന്ന് മേയ് മുതൽ ജൂലൈ 1 വരെ വാങ്ങിയത് ജിതിൻ ഉൾപ്പെടെ 12 പേർ. ബാക്കി 11 പേരുടെയും അടുക്കൽ ക്രൈംബ്രാഞ്ച് എത്തി പരിശോധിച്ചു. 

∙ ജിതിന്റെ ഫോണിൽ നിന്ന് ഇതേ ഷർട്ടുമായി നിൽക്കുന്ന ഫോട്ടോയും കിട്ടി. 

ഇനി കണ്ടെത്താനുള്ളത് 

∙ കൂടെ കാറിലുണ്ടായിരുന്ന ആളുടെ പേര് ജിതിൻ പറയുന്നില്ലെന്ന് ക്രൈംബ്രാഞ്ച്. ഇതു കണ്ടെത്താൻ ജിതിനെ കസ്റ്റഡിയിൽ ആവശ്യപ്പെടും.

∙ സ്കൂട്ടർ എവിടെയെന്നു  കണ്ടുപിടിക്കണം. 

∙ സ്ഫോടകവസ്തു വാങ്ങിയ സ്ഥലം കണ്ടുപിടിക്കണം

∙ ജിതിൻ കുറ്റം സമ്മതിച്ചതായി പറയുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. ബാക്കി അന്വേഷണത്തിലൂടെ കൂടുതൽ തെളിവുകളുമായി ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com