ADVERTISEMENT

വിയ്യാറ്റ് ചാമുണ്ഡേശ്വരി സരസ്വതി ഗണപതി ക്ഷേത്രം

കഴക്കൂട്ടം∙ കാര്യവട്ടം വിയ്യാറ്റ് ചാമുണ്ഡേശ്വരി സരസ്വതി ഗണപതി ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിനു തുടക്കമായി. ഇതിന്റെ ഭാഗമായി നടന്ന കലാസാംസ്കാരിക സമ്മേളനം എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് എം. സംഗീത് കുമാർ ഉദ്ഘാടനം ചെയ്തു. ഇന്നു രാവിലെ നാരായണീയ പാരായണം, രാത്രി 8 മുതൽ മ്യൂസിക് ആൻ‍ഡ് വയലിൻ. നാളെ വൈകിട്ട് ദേവീ മഹാത്മ്യ പാരായണം,വൈകിട്ട് പ്രഭാഷണം. ഒന്നിനു  വൈകിട്ട് ക്ലാസിക്കൽ ഡാൻസ്, തുടർന്ന് നാട്യോത്സവ്. 2നു വൈകിട്ട് 8ന് പൂജവയ്പ് തുടർന്ന് സംഗീതാർച്ചന.3നു വൈകിട്ട് സോപാന സംഗീതം, ജ്ഞാന യജ്ഞം. 4നു രാവിലെ അഖണ്ഡ നാമജപം, വൈകിട്ട് വീണ കച്ചേരി, 5ന് 7ന് വിദ്യാരംഭംഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് പ്രഭാഷണം. എല്ലാ ദിവസവും രാത്രി ലഘു ഭക്ഷണം ഉണ്ടായിരിക്കും.

തിരുവിതാംകൂർ നവരാത്രി ഫെസ്റ്റിവൽ

തിരുവനന്തപുരം∙ തിരുവിതാംകൂർ നവരാത്രി ഫെസ്റ്റിവൽ ട്രസ്റ്റും ഇന്ത്യൻ കൗൺസിൽ ഫോർ കൾചറൽ റിലേഷൻസും ചേർന്ന് നടത്തുന്ന നവരാത്രി ഉത്സവം ഗായകൻ കൃഷ്ണ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കലൈമണി ഡോ.ബി.വിജയഗോപാൽ കച്ചേരി അവതരിപ്പിച്ചു.

വൈദിക് ധർമ സംസ്ഥാൻ

തിരുവനന്തപുരം∙ വൈദിക് ധർമ സംസ്ഥാന്റെ നവരാത്രി ഉത്സവം നാളെ മുതൽ ഒക്ടോബർ 5വരെ മരുതൻകുഴി കേരളാശ്രമത്തിലെ നടക്കും. കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. ഒന്നു മുതൽ 3വരെ ഗണപതിഹോമം , മഹാരുദ്രഹോമം, നവഗ്രഹഹോമം, വാസ്തുശാന്തി ഹോമം, സുദർശന ഹോമം എന്നിവയും വൈകിട്ട് വിവിധ കലാപരിപാടികളും നടക്കുമെന്ന് കോഓർഡിനേറ്റർ എം.ജി വത്സലകുമാർ, ജനറൽ കൺവീനർ അജിത് ബി.നായർ, അധ്യാപകൻ നിരൂപ് എന്നിവർ പറഞ്ഞു.

ചെല്ലമംഗലം ദേവീ ക്ഷേത്രം

ശ്രീകാര്യം∙ ചെല്ലമംഗലം ദേവീ ക്ഷേത്രത്തിലെ നവരാത്രി പൂജകൾ ആരംഭിച്ചു. ഇന്ന് ശ്രീ സൂക്താർച്ചന, നാളെ തൃഷ്ടുപ്പ് മന്ത്രാർച്ചന, ഒന്നിനു ദുർഗാ മന്ത്രാർച്ചന, 2നു നവഗ്രഹ മന്ത്രാർച്ചന, 3നു പ്രത്യാഗാർച്ചന, 4ന് ആയുധ പൂജ, 5ന് രാവിലെ 8 മുതൽ വിദ്യാരംഭം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com