ADVERTISEMENT

നേമം ∙ ചത്ത പൂച്ചയെ എടുക്കാൻ കിണറ്റിലിറങ്ങിയ കല്ലിയൂർ പെരിങ്ങമ്മല കൊല്ലംവിളാകം വിവേക് ഭവനിൽ കുമാർ (42)  മരിച്ചു. ഇന്നലെ വൈകിട്ടോടെ പെരിങ്ങമ്മല തെറ്റിവിള ചാലറത്തലയ്ക്കൽ ഗിരിജയുടെ വീട്ടിലാണ് സംഭവം. ഉടനെ ഫയർ ഫോഴ്സ് എത്തി പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. 

മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. രണ്ടുദിവസം മുൻപാണ് പൂച്ച കിണറ്റിൽ വീണത്. ഇതിന്റെ ദുർഗന്ധം കാരണം ഉണ്ടായ വിഷവാതകം ശ്വസിച്ച് ബോധരഹിതനായി കിണറ്റിൽ അകപ്പെട്ടതാകാമെന്നാണ് സംശയം. അഗ്നിശമന സേന വിഴിഞ്ഞം സ്റ്റേഷൻ ഓഫിസർ ടി.കെ.അജയ്‌യുടെ നേതൃത്വത്തിൽ എത്തിയ സംഘത്തിലെ ആർ.അനീഷാണ് കിണറ്റിലിറങ്ങി രക്ഷാ പ്രവർത്തനം നടത്തിയത്. ഭാര്യ: ഷീബ(പരേത). മക്കൾ: വിവേക്, വിദ്യ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com