ADVERTISEMENT

കഴക്കൂട്ടം∙ റോഡിൽ പതിവ് സ്കേറ്റിങ് പരിശീലനത്തിനിടെ കാറിടിച്ച്  യുവാവിന് ദാരുണ മരണം. ശ്രീകാര്യം അമ്പാടി നഗർ എസ്ആർഎ 86ൽ ഉണ്ണിക്കുറുപ്പിന്റെയും ലതയുടെയും മകൻ രാഹുൽ (24) ആണ് ഇന്നലെ  രാത്രി ഏഴുമണിയോടെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിനു സമീപം രാത്രി ഏഴു മണിയോടെയുണ്ടായ അപകടത്തിൽ മരിച്ചത്. അവിവാഹിതനാണ്. ഗോകുൽ കൃഷ്ണയാണ് രാഹുലിന്റെ സഹോദരൻ.  

സുഹൃത്തിനെ യാത്രയാക്കാൻ എത്തിയ ടെക്നോപാർക്ക് ജീവനക്കാരി ഓടിച്ചിരുന്ന കാറിടിച്ചാണ് അപകടമെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു. മൃതദേഹം മെഡിക്കൽകോളജ് മോർച്ചറിയിൽ. അപകടമുണ്ടായ ഉടൻ രാഹുലിനെ അതേ കാറിൽ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്റ്റേഡിയം റോഡിലാണ് സ്ഥിരമായി രാഹുലിന്റെ സ്കേറ്റിങ് പരിശീലനം .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com