ADVERTISEMENT

തിരുവനന്തപുരം∙ ആർഎസ്എസിന്റെ 97–ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയിൽ 17 കേന്ദ്രങ്ങളിൽ  പ്രവർത്തകർ വിജയദശമി പഥസഞ്ചലനം നടത്തി. പഥസഞ്ചലനം സമാപിക്കുന്നിടങ്ങളിൽ പൊതുസമ്മേളനവും നടന്നു. തിരുവനന്തപുരം നഗരത്തിൽ മൂന്നിടങ്ങളിൽ നിന്ന് പാളയത്ത് സംഗമിച്ച് പഥസഞ്ചലനം പുത്തരിക്കണ്ടം മൈതാനത്ത് സമാപിച്ചു. പോത്തൻകോട് വാലിക്കോണം ക്ഷേത്ര മുറ്റത്ത്  നിന്നും തുടിയാവൂർ ഗ്രാമപഞ്ചായത്ത് ഗ്രൗണ്ട് വരെയായിരുന്നു മാർച്ച്, കിളിമാനൂരിൽ നഗരൂർ ആൽത്തറ ജംക്‌ഷനിൽ നിന്നും രാലൂർക്കാവ് കോളജ് ഗ്രൗണ്ട് വരെയും റൂട്ട് മാർച്ച് നടന്നു.

കല്ലമ്പലത്ത് തൈക്കാട് നിന്നും ചിറ്റായിക്കോട് ക്ഷേത്രമൈതാനം വരെയും വർക്കല ടൗൺ മൈതാനത്ത് നിന്നും പുന്നമൂട് എൻഎസ്എസ് കരയോഗം ഗ്രൗണ്ട് വരെയും ആറ്റിങ്ങലിൽ ടൗണിൽ നിന്നും മുനിസിപ്പൽ ഗ്രൗണ്ട് വരെയും പഥസഞ്ചലനം നടന്നു.  പാലോട് മേള ഗ്രൗണ്ടിൽ നിന്നും നന്ദിയോട് ഗ്രാമ പഞ്ചായത്ത് ഗ്രൗണ്ട് വരെയും വെഞ്ഞാറമൂട് മുക്കമ്പാലമൂട് മുത്താരമ്മൻ ക്ഷേത്രത്തിൽ നിന്നും െപരുംകുഴി ഗ്യാലക്സി ഓഡിറ്റോറിയം വരെയുമായിരുന്നു റൂട്ട് മാർച്ച്.

വെള്ളനാട് ചാങ്ങയിൽ നിന്നും വെള്ളനാട് പഞ്ചായത്ത് ഗ്രൗണ്ട് വരെയും നെടുമങ്ങാട് കോളജ് ജംക്‌ഷനിൽ നിന്നും കല്ലിങ്ങൽ ഗ്രൗണ്ടു വരെയും കാട്ടാക്കടയിൽ അഞ്ചുതെങ്ങുമൂട് നിന്നും പങ്കജകസ്തൂരി ഗ്രൗണ്ട് വരെയും മലയിൻകീഴ് പാമാംകോട് നിന്നും വിളവൂർക്കൽ വരെയും ബാലരാമപുരത്ത് മുടവൂർ പാറ മുതൽ മംഗലത്ത് കോണം വരെയും നെയ്യാറ്റിൻകരയിൽ അമരവിള മുതൽ മുനിസിപ്പൽ സ്റ്റേഡിയം വരെയും െ റൂട്ട് മാർച്ച് നടന്നു.  പൂവാറിൽ പുത്തൻകട മുതൽ കാഞ്ഞിരംകുളം ജവാഹർ സെൻട്രൽ സ്കൂൾ വരെയും വെള്ളറടയിൽ കുറുവാട് മുതൽ മണവാരി വരെയുമായിരുന്നു പഥസഞ്ചലനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com