ADVERTISEMENT

തിരുവനന്തപുരം∙ രൂപത്തിലും ഭാവത്തിലും ശബ്ദ വിന്യാസത്തിലുമെല്ലാം ‘ജൂനിയർ അടൂർ ഭാസി’ തന്നെയായിരുന്നു ബി.ഹരികുമാർ. ദൂരദർശൻ ടെലിഫിലിം– സീരിയൽ സുവർണ കാലത്ത് കേരളത്തിലെ കുടുംബ പ്രേക്ഷകരുടെ മനസ്സിലേക്കു അദ്ദേഹം അതിവേഗം കുടിയേറിയതും പാരമ്പര്യ തനിമയൊത്ത ആ മികവ് കൊണ്ടാണ്. അടൂർ ഭാസിയുടെ സഹോദരീ പുത്രൻ എന്നതിനപ്പുറമുള്ള മേൽവിലാസം ഹരികുമാർ വേഗം സ്വന്തമാക്കുകയും ചെയ്തു. അഭിനയത്തിലെ അടൂർ ഭാസി ടച്ചിനെ എഴുത്തിലേക്കും ആവാഹിക്കാൻ കഴിഞ്ഞു എന്നതാണ് ഹരികുമാറിന്റെ ‘പ്ലസ്’.

ചിരി രസം തുളുമ്പുന്നതായിരുന്നു ആ എഴുത്ത് ശൈലിയും. കഥയായും നോവലായും നിരീക്ഷണങ്ങളായുമെല്ലാം  ആ എഴുത്തും ജനം ആസ്വദിച്ചു. മലയാറ്റൂർ രാമകൃഷ്ണൻ എഴുതിയ ‘ഡോ.വേഴാമ്പൽ’ എന്ന സീരിയലിലെ അഭിനയമാണ് ഹരികുമാറിനെ ഏറ്റവും ശ്രദ്ധേയനാക്കിയത്. ഡയാന എന്ന സീരിയലിന്റെ കഥ ഹരി കുമാറിന്റേതായിരുന്നു. തിരക്കഥ ഒരുക്കിയ സീരിയലുകളും ഒട്ടേറെ. മർമരം ആണ് അവസാനം അഭിനയിച്ച സീരിയൽ. സിൻഡിക്കറ്റ് ബാങ്കിലെ ഉദ്യോഗത്തിനിടെയായിരുന്നു അഭിനയത്തിലും എഴുത്തിലും മുഴുകാൻ സമയം കണ്ടെത്തിയത്. സ്വദേശം അടൂരാണെങ്കിലും  ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി പിന്നീട് തിരുവനന്തപുരമായി നാട്. ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനായ അദ്ദേഹം ഒരു വർഷത്തോളമായി ചികിത്സയിലായിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com