ADVERTISEMENT

തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് അസോസിയേഷൻ(കെസിഎ) ഓംബുഡ്സ്മാനും എത്തിക്സ് ഓഫിസറുമായി മുൻ കേരള ഹൈക്കോടതി ന്യായാധിപ ജസ്റ്റിസ് ആനി ജോൺ സ്ഥാനമേറ്റെടുത്തു. ഓംബുഡ്സ്മാൻ ആയിരുന്ന ജസ്റ്റിസ് കെ.പി.ജ്യോതീന്ദ്ര നാഥിന്റെ കാലാവധി പൂർത്തിയായതിനെ തുടർന്നാണു പുതിയ നിയമനം.

രാജ്യത്തെ ക്രിക്കറ്റ് അസോസിയേഷനുകളിൽ ഓംബുഡ്സ്മാൻ ആകുന്ന രണ്ടാമത്തെ വനിതയാണ്. മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഇന്ദു മൽഹോത്ര ഡൽ‌ഹി ക്രിക്കറ്റ് അസോസിയേഷൻ ഓംബുഡ്സ്മാൻ ആയിരുന്നു. ജസ്റ്റിസ് ലോധ കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിൽ സുപ്രീം കോടതി നിർദേശം അനുസരിച്ചാണ് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളിൽ ഓംബുഡ്സ്മാനെ നിയമിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com