ADVERTISEMENT

കഴക്കൂട്ടം∙ എലിവേറ്റഡ് ഹൈവേ കടന്നു പോകുന്ന കഴക്കൂട്ടം ടൗണിലെ ഗതാഗത തടസ്സം മാറി എന്നാൽ ഹൈവേ അവസാനിക്കുന്ന കഴക്കൂട്ടം സിഎസ്ഐ ആശുപത്രി മുതൽ പള്ളിപ്പുറം വരെയുള്ള ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമായി. 2.72 കിലോമീറ്റർ വരുന്ന കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയുടെ മേൽപാലം തുറന്നതോടെ ബൈപാസ് വഴി തിരുവനന്തപുരത്തേക്കും കോവളം ഭാഗത്തേക്കും തിരുവനന്തപുരത്തു നിന്നും ആറ്റിങ്ങൽ ഭാഗത്തേക്കും പോകുന്ന വാഹനങ്ങളുടെ എണ്ണം കൂടിയതോടെയാണ് എലിവേറ്റഡ് ഹൈവേ കഴിഞ്ഞുള്ള ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായത്.

കൂടാതെ കഴക്കൂട്ടം മുതൽ ആറ്റിങ്ങൽ ഭാഗത്തേക്കുള്ള ദേശീയ പാത നാലുവരി പാതയാക്കുന്നതിന്റെ ഭാഗമായി മരങ്ങൾ മുറിച്ചു മാറ്റുകയും റോഡിന്റെ വശങ്ങളിൽ മണ്ണുമാന്തി ഉപയോഗിച്ച് മണ്ണു മാറ്റുകയും ചെയ്യുന്നതിനാൽ വെട്ടുറോഡ് മുതൽ പള്ളിപ്പുറം വരെയുള്ള പാത കടന്നുകിട്ടാൻ യാത്രക്കാർ ഒരു മണിക്കൂറോളം കാത്തു കിടക്കേണ്ട അവസ്ഥയാണ്. നിലവിലുള്ള പാതയുടെ വീതി താൽക്കാലികമായി കൂട്ടിയും സർവീസ് റോഡ് നിർ‌മ്മിച്ചും ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com