ബൈക്കിൽ കയറ്റിയില്ല, പുത്തൻവണ്ടി തീയിട്ടു നശിപ്പിച്ചു; സുഹൃത്തിനായി തിരച്ചിൽ

HIGHLIGHTS
  • സുഹൃത്ത് നിഷാന്തിനായി പൊലീസ് അന്വേഷണം തുടങ്ങി
bike
വർക്കല പുല്ലാന്നിക്കോടി‍ൽ വിനീതിന്റെ പുതിയ ബൈക്ക് കത്തിനശിച്ച നിലയിൽ
SHARE

വർക്കല∙ ബൈക്കിൽ കയറ്റാത്തതിന്റെ  പേരിൽ പുതിയ ബൈക്ക് തീ കൊളുത്തി നശിപ്പിച്ചതായി പരാതി. വർക്കല പുല്ലാന്നിക്കോട് വിനീത് ഭവനിൽ വിനീതിന്റെ ബൈക്കാണ് കഴിഞ്ഞദിവസം പുലർച്ചെ കത്തി നശിച്ചത്. സംഭവം ദിവസം രാത്രി വീടിന്റെ പരിസരത്തെത്തിയ വിനീതിന്റെ ഒരു സുഹൃത്ത് അയാളുടെ സഹോദരിയുടെ വീട്ടിലേക്കു മടങ്ങാനായി പുതിയ ബൈക്കിൽ കൊണ്ടുപോകുമോയെന്ന് ചോദിച്ചെങ്കിലും, നിഷേധിച്ചതിനെ തുടർന്നു പ്രതിഷേധിക്കുകയും ബൈക്ക് കത്തിക്കുമെന്നു ന്നും ഭീഷണി മുഴക്കുകയും ചെയ്തതായി വിനീത് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

സംഭവത്തിന് ശേഷം കാണാതായ സുഹൃത്ത് നിഷാന്തിനായി വർക്കല പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞദിവസം പുലർച്ചെ രണ്ടു മണിയോടെ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് വിനീതിന്റെ വീട്ടുകാരും അയൽവാസികളും ഉണർന്നത്. പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച ഉടനെ വെള്ളമൊഴിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും വണ്ടി പൂർണമായും കത്തി നശിച്ചിരുന്നു. വീടിന്റെ ഭാഗത്തേക്ക് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. വീടിന്റെ മുൻവശത്താണ് ബൈക്ക് പാർക്ക് ചെയ്തിരുന്നത്. 15 ദിവസം മുൻപാണ് ഒരു ലക്ഷത്തോളം രൂപ മുടക്കി ബൈക്ക് വാങ്ങിയത്. ഫൊറൻസിക് വിഭാഗം പരിശോധന നടത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS