ADVERTISEMENT

പാറശാല∙ ലോകകപ്പ് മത്സരം കാണുന്നതിനിടയിൽ അക്രമം നടത്തിയ യുവാക്കളെ തടയാനെത്തിയ എസ്ഐക്ക് മർദനം. പെ‍ാഴിയൂർ എസ്ഐ എസ്.സജികുമാറിനെ ആണ് ചവിട്ടി പരുക്കേൽപിച്ചത്. ഞായർ രാത്രി 11.30 ന് പെ‍ാഴിയൂർ ജംക്‌ഷനിൽ ആണ് സംഭവം. അക്രമം നടത്തിയ രണ്ടുപേർ അടങ്ങുന്ന സംഘത്തിൽപെട്ട പെ‍ാഴിയൂർ സ്വദേശി ജസ്റ്റിൻബോയ് (32) നെ അറസ്റ്റ് ചെയ്തു.

trivandrum-justinboy
ജസ്റ്റിൻബോയ്

ജംക്‌ഷനിൽ സ്ക്രീൻ സ്ഥാപിച്ച് ഫുട്ബോൾ മത്സരം പ്രദർശിപ്പിക്കുന്നതിനിടയിൽ മദ്യപിച്ചെത്തിയ ഇരുവരും യുവാവിനെ മർദിക്കുന്നത് കണ്ട് സ്ഥലത്ത് ഉണ്ടായിരുന്ന പെ‍ാലീസ് തടയാൻ ശ്രമിച്ചപ്പോൾ ജസ്റ്റിൻബോയ് എസ്ഐയെ പിന്നിൽ നിന്ന് ചവിട്ടി വീഴ്ത്തി. അപ്രതീക്ഷിത അക്രമത്തിൽ റോഡിലേക്ക് തെറിച്ച് വീണ് തോളെല്ലിനു ക്ഷതമേറ്റ സജികുമാർ ചികിത്സയിൽ ആണ്. സംഭവ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സജികുമാർ തന്നെ പിന്നാലെ വാഹനത്തിൽ എത്തി ഒ‍ാടിച്ചിട്ടു പിടികൂടി. ഒപ്പം ഉണ്ടായിരുന്ന ആൾ ഒ‍ാടി രക്ഷപ്പെട്ടു. പ്രതിയെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com