ADVERTISEMENT

തിരുവനന്തപുരം∙  പാൻമസാല  നിരോധിക്കലല്ല,  വിപണിയിൽ സുലഭമായി ലഭിക്കുന്ന മാരകമായ രാസലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുകയാണ് വേണ്ടതെന്ന് ശശി തരൂർ എംപി പാൻമസാല കാൻസറിനു കാരണമാകുന്നു എന്നതുൾപ്പെടെയുള്ള ദൂഷ്യവശങ്ങൾ കുട്ടികളെ പറഞ്ഞു ബോധ്യപ്പെടുത്തുകയാണു വേണ്ടത്. മറ്റു സംസ്ഥാനങ്ങളിൽ ഇതിനു നിരോധനമില്ല. ലഹരിവസ്തുക്കളുടെ അപകടത്തെക്കുറിച്ച് ഉൾപ്പെടെ പ്രതിപാദിക്കുന്ന, മുൻ ഡിജിപി ഋഷിരാജ് സിങ്ങിന്റെ ‘വൈകും മുൻപേ’ എന്ന പുസ്തകത്തിന്റെ ഇംഗ്ലിഷ് പതിപ്പായ ‘ബിഫോർ ഇറ്റ്സ് ടൂ ലേറ്റ്’ പ്രകാശനം ചെയ്യുകയായിരുന്നു തരൂർ.കേരളത്തിൽ മൂന്നു വർഷത്തിനിടെ ലഹരിമരുന്നു കേസുകൾ മൂന്നു മടങ്ങായി. കുട്ടികൾക്കു കൊടുക്കുന്ന അമിതസമ്മർദം മൂലമാണ് അവർ ലഹരിയിലേക്കു പോകുന്നതെന്നാണ് ഋഷിരാജ് സിങ് പുസ്തകത്തിൽ പറയുന്നത്.  പഠനം മാത്രം മാതാപിതാക്കൾ ലക്ഷ്യമാക്കുന്നു– തരൂർ പറഞ്ഞു. ചീഫ് സെക്രട്ടറി വി.പി.ജോയ്, വി.കെ.പ്രശാന്ത് എംഎൽഎ, ഋഷിരാജ് സിങ്, എൻ.ഇ.സുധീർ എന്നിവർ പ്രസംഗിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com