തിരുവനന്തപുരം∙നഗരത്തിലും സമീപത്തെ 3 പഞ്ചായത്തുകളിലും ഇന്നു രാവിലെ 7.30 മുതൽ രാത്രി 12 വരെ ജലവിതരണം പൂർണമായും തടസ്സപ്പെടും. നാളെ(29)രാവിലെ മാത്രമേ ഇതു സാധാരണഗതിയിലാകൂ. ഉയർന്ന പ്രദേശങ്ങളിൽ വെള്ളമെത്താൻ നാളെ വൈകിട്ട് 6 വരെ കാത്തിരിക്കണം.
അരുവിക്കരയിലെ ജല ശുദ്ധീകരണശാലകൾക്കുള്ള കെഎസ്ഇബി 110 കെവി സബ് സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണികൾക്കായി അരുവിക്കരയിലെ ശുദ്ധജല വിതരണ ശാലകളിൽ നിന്നുള്ള പമ്പിങ് നിർത്തി വയ്ക്കുന്നതിനെ തുടർന്നാണ് കോർപറേഷൻ പരിധിയിലെ മുഴുവൻ വാർഡുകളിലും ജലവിതരണം മുടങ്ങുന്നത്. ഇതോടൊപ്പം കല്ലിയൂർ, കരകുളം, അരുവിക്കര പഞ്ചായത്തുകളിലും വിതരണം തടസ്സപ്പെടും.
സബ് സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണി നടത്തണമെന്നു കഴിഞ്ഞ ഒരു വർഷമായി കെഎസ്ഇബി ജലഅതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും വിവിധ കാരണങ്ങളാൽ നീണ്ടു പോയി.
കുറഞ്ഞത് 8 മണിക്കൂറെങ്കിലും അറ്റകുറ്റപ്പണിക്കായി വേണ്ടി വരുമെന്നു കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം അരുവിക്കര പ്ലാന്റിലെ ചില അറ്റകുറ്റപ്പണികളും കെഎസ്ഇബി നാളെ നടത്തുന്നുണ്ട്.
ജലവിതരണം മുടങ്ങുന്ന കോർപറേഷൻ പരിധിയിലെ വാർഡുകൾ
കഴക്കൂട്ടം, ശ്രീകാര്യം, ചെറുവയ്ക്കൽ, ഉള്ളൂർ, ഇടവക്കോട്, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടൂർക്കോണം, കിണവൂർ, മണ്ണന്തല, നാലാഞ്ചിറ, കേശവദാസപുരം, മെഡിക്കൽ കോളജ്, പട്ടം, മുട്ടട, കുടപ്പനക്കുന്ന്, പാതിരപ്പള്ളി, ചെട്ടിവിളാകം, ശാസ്തമംഗലം, കവടിയാർ, കുറവൻകോണം, നന്തൻകോട്, കുന്നുകുഴി, പാളയം, തൈക്കാട്, വഴുതക്കാട്, കാഞ്ഞിരംപാറ, പേരൂർക്കട, തുരുത്തുംമൂല, നെട്ടയം, കാച്ചാണി, വാഴോട്ടുുകോണം, വട്ടിയൂർക്കാവ്,
കൊടുങ്ങാനൂർ, പിടിപി നഗർ, പാങ്ങോട്, തിരുമല, വലിയവിള, പൂജപ്പുര, വലിയശാല, ജഗതി, കരമന, ആറന്നൂർ, മുടവൻമുഗൾ, ത്യക്കണ്ണാപുരം, നേമം, പൊന്നുമംഗലം, പുന്നക്കാമുഗൾ, പാപ്പനംകോട്, എസ്റ്റേറ്റ്, നെടുങ്കാട്, കാലടി, മേലാംകോട്, പുഞ്ചക്കരി, പൂങ്കുളം, വെള്ളാർ, തിരുവല്ലം, പൂന്തുറ, അമ്പലത്തറ, കമലേശ്വരം, കളിപ്പാൻകുളം,
ആറ്റുകാൽ, ചാല, മണക്കാട്, കുര്യാത്തി, പുത്തൻപള്ളി, മാണിക്യവിളാകം, ബീമാപ്പള്ളി ഈസ്റ്റ്, ബീമാപ്പള്ളി, മുട്ടത്തറ, ശ്രീവരാഹം, ഫോർട്ട്, തമ്പാനൂർ, വഞ്ചിയൂർ, ശ്രീകണ്ഠേശ്വരം, പെരുന്താന്നി, പാൽക്കുളങ്ങര, ചാക്ക, വലിയതുറ, വള്ളക്കടവ്, ശംഖുമുഖം, വെട്ടുകാട്, കരിക്കകം, കടകംപള്ളി, പേട്ട, കണ്ണമ്മൂല, അണമുഖം, ആക്കുളം, കുളത്തൂർ, ആറ്റിപ്ര, പൗണ്ടുകടവ്, പള്ളിത്തുറ.