കിളിമാനൂർ∙അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന നിലമേൽ കരിന്തലക്കോട് മുളയക്കോണം സുഷമ വിലാസത്തിൽ എസ്. സുവിദ്യ(35) ആണ് മരിച്ചത്.ശനി വൈകിട്ട് എംസി റോഡിൽ പാപ്പാല എൽപിഎസിനും എസ്എൻ തിയറ്ററിനും ഇടയിൽ കാറും സ്കൂട്ടറും ഇടിച്ചാണ് അപകടം.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവതിയെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ മരിച്ചു. സ്വകാര്യ കമ്പനിയുടെ വിൽപന വിഭാഗം ടീം ലീഡർ ആയിരുന്നു.
നിലമേൽ നിന്നും കിളിമാനൂരിലേക്കു സ്കൂട്ടറിൽ വന്ന സുവിദ്യയെ എതിർദിശയിൽ നിന്ന് അമിത വേഗതയിൽ തെറ്റായ ദിശയിലൂടെ വന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.സ്കൂട്ടറിനെ 50 മീറ്ററോളം നിരക്കിക്കൊണ്ടു പോയതിനു ശേഷമാണ് കാർ നിന്നത്.സംസ്കാരം ഇന്നു രാവിലെ കരിന്തലക്കോട് വീട്ടിൽ നടക്കും. ഭർത്താവ്: സുധകുമാർ. മകൻ: സായി.