ADVERTISEMENT

വിഴിഞ്ഞം∙ചൊവ്വര–അടിമലത്തുറ ഭാഗത്തെ സ്വകാര്യ റിസോർട്ടിനു മുന്നിൽ നിന്നു ബീച്ചിലേക്കുള്ള പാതയിൽ യുകെയിൽ നിന്നുള്ള വിദേശ വനിതക്കു നേരെ അഞ്ചംഗ സംഘത്തിന്റെ പീഡനശ്രമം . തടയാൻ എത്തിയ റിസോർട്ടിലെ ഷെഫിനും മർദനമേറ്റു. പ്രദേശത്തെ ടാക്സി ഡ്രൈവർ ഉൾപ്പെട്ട സംഘത്തിനെതിരെ  വിഴിഞ്ഞം പൊലീസ് കേസ് എടുത്തു. വിദേശവനിത പൊലീസിന് നേരിട്ട് പരാതി നൽകിയിട്ടില്ല. അതേ സമയം റിസോർട്ട് അധികൃതരുടെ പരാതിയിൽ ആന്റണി, ജോൺസൺ എന്നിവരുൾപ്പെട്ട സംഘത്തിനെതിരെയാണ് കേസ് . പ്രതികൾ ഒളിവിലാണ്.

31 ന് രാത്രി 10 ന ് നടന്ന സംഭവം സംബന്ധിച്ച് വിദേശ വനിത റിസോർട്ട് അധികൃതർക്ക്  പരാതി നൽകി.  ഒന്നാം തീയതി വൈകിട്ട് ഷെഫും ഇന്നലെ ഉച്ചയോടെ റിസോർ‌ട്ട് മാനേജരും വെവ്വേറെ പരാതികൾ വിഴിഞ്ഞം പൊലീസിന് നൽകുകയായിരുന്നു സംഭവ ദിവസം ടാക്സി ഡ്രൈവർ ഉൾപ്പെട്ട 5 അംഗ സംഘം വനിതയെ പിന്തുടർന്ന് പാതയുടെ ഇരുട്ടുള്ള ഭാഗത്ത് വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഷെഫ് രാജ ഷേക്ക് എത്തി വനിതയെ രക്ഷിക്കാൻ ശ്രമിച്ചു .  ഇതോടെ  സംഘം ഇയാളുടെ മുഖത്ത് അടിച്ച് കുഴിയിൽ ചവിട്ടിത്താഴ്ത്താൻ ശ്രമിക്കുകയും വാഹനത്തിന്റെ താക്കോലും മൊബൈൽ ഫോണും കൈക്കലാക്കുകയും പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.

വിദേശ വനിത റിസോർട്ടിന്റെ ഗേറ്റിനുള്ളിൽ കയറി രക്ഷപ്പെട്ടു. വിദേശ വനിത തന്റെ പിതാവിനെ എയർപോർട്ടിലേക്ക് കൊണ്ടു പോകാനായി വിളിച്ചതു മുതൽ ഇവരുടെ ഫോൺ നമ്പരിലേക്ക് സംഘം നിരന്തരം സന്ദേശം അയച്ചു ശല്യപ്പെടുത്തിയെന്നും ഒപ്പം താമസിക്കാനും ടൂർ പോകാനും നിർബന്ധിക്കുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:  ഷെഫിന്റെ പരാതിയിൽ വനിതാപൊലീസ് ഉൾപ്പെട്ട സംഘം ദ്വിഭാഷിയുടെ സഹായത്തോടെ വിദേശ വനിതയുടെ മൊഴി രേഖപ്പെടുത്തി. ‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com