തിരുവനന്തപുരം ∙ വ്യോമസേനയുടെ ‘സൂര്യകിരൺ’ വ്യോമാഭ്യാസ പ്രകടനം ഇന്നു രാവിലെ 8.30 ന് ശംഖുമുഖം കടൽത്തീരത്തു നടക്കും. 8 വർഷത്തിനു ശേഷമാണ് തലസ്ഥാനത്ത് ഇത്തരമൊരു അഭ്യാസ പ്രകടനം നടക്കുന്നത്. സംസ്ഥാന സർക്കാരാണ് അഭ്യാസം സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ ഫുൾ ഡ്രസ് റിഹേഴ്സൽ ഇന്നലെ രാവിലെ നടന്നു. വ്യോമാഭ്യാസ പ്രകടനം കാണുന്നതിന് പവിലിയനിലേക്കു പ്രവേശനം പാസ് മുഖേന ക്രമീകരിച്ചിട്ടുണ്ട്. 250 പേർക്ക് ഇരിക്കാവുന്ന വിഐപി പവിലിയനും 1000 പേർക്ക് ഇരിക്കാവുന്ന മറ്റൊരു പവിലിയനും ശംഖുമുഖം ബീച്ചിൽ ഒരുക്കിയിട്ടുണ്ട്.