ADVERTISEMENT

നെയ്യാറ്റിൻകര ∙ ജനറൽ ആശുപത്രിയിൽ മന്ദിരം നിർമിക്കാൻ 6 കോടി രൂപ, 2018 പ്രളയത്തിൽ തകർന്ന അമരവിള പുല്ലാമല ബണ്ട് പുനഃസ്ഥാപിക്കാൻ 3 കോടി ഉൾപ്പെടെ, നെയ്യാറ്റിൻകര മണ്ഡലത്തിൽ ഒട്ടേറെ പദ്ധതികൾക്ക് തുക അനുവദിച്ചതായി കെ.ആൻസലൻ എംഎൽഎ അറിയിച്ചു.

ആശുപത്രി ഐപി കെട്ടിടത്തിനായി പ്രഖ്യാപിച്ച 6 കോടി രൂപയിൽ 1.20 കോടി രൂപ ടോക്കൺ പ്രൊവിഷൻ ആയി ഉൾപ്പെടുത്തിയിട്ടുണ്ട്. പുല്ലാമല ബണ്ടിന്റെ പുനഃസ്ഥാപനത്തിനു വേണ്ടി ടോക്കൺ പ്രൊവിഷൻ ആയി 60 ലക്ഷം രൂപ ഉൾപ്പെടുത്തി. ബജറ്റിൽ ഇടം നേടിയ പദ്ധതികൾ ചുവടെ.

Also read: അവശനിലയിലെത്തിയ യുവതിയെ പീഡിപ്പിച്ച ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ; മെഡി. കോളജിൽ സുരക്ഷിതരല്ലാതെ ഡോക്ടറും രോഗിയും

∙ അമരവിള ജെബിഎസ്, ആറയൂർ എൽവിഎച്ച്എസ്, പൊഴിയൂർ യുപിഎസ്, നെയ്യാറ്റിൻകര ജെബിഎസ്, ശാസ്താംതല യുപിഎസ് എന്നീ സ്കൂളുകൾക്ക് പുതിയ കെട്ടിടം.

∙ നെയ്യാറ്റിൻകര പോക്സോ – കുടുംബ കോടതികൾക്കു വേണ്ടി പുതിയ മന്ദിരം.

∙ പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ പുതിയ അതിഥി മന്ദിരം, കോംപ്ലക്സ് നിർമാണം.

∙ സിവിൽ സ്റ്റേഷൻ നവീകരണം

∙ അരുവിപ്പുറം – പെരുമ്പഴുതൂർ – കീളിയോട് – മാമ്പഴക്കര റോഡ്, വ്ലാത്താങ്കര – ആവണക്കിൻവിള – പൂഴിക്കുന്ന് റോഡ്, കൊറ്റാമം – പുതുക്കുളങ്ങര – അഞ്ചാലിക്കോണം റോഡ്, ആറയൂർ ക്ഷേത്രം – പൊൻവിള റോഡ്, പൂവാർ – ശങ്കുരുട്ടി റോഡ് എന്നിവയുടെ നവീകരണം.

∙ നെയ്യാർ നദി മുറിച്ചു കടക്കുന്നതിന് കുളത്തൂർ പഞ്ചായത്തിലെ ചാലക്കരയിലും നെയ്യാറ്റിൻകര നഗരസഭയിലെ ഓലത്താന്നി പാതിരിശ്ശേരിയിലും ചെമ്പരത്തിവിള അരുവിപ്പുറത്തും ക്രോസ് വേ നിർമാണം.

∙ നെയ്യാറ്റിൻകര താലൂക്ക് ആയുർവേദ ആശുപത്രി, പൊഴിയൂർ കുടുംബാരോഗ്യ കേന്ദ്രം, കാരോട് കുടുംബാരോഗ്യ കേന്ദ്രം എന്നിവയ്ക്ക് പുതിയ കെട്ടിടം.

∙ കിലയുടെ റീജനൽ ഓഫിസിന് സ്ഥലം ഏറ്റെടുക്കലും നിർമാണവും.

∙ ആറാലുംമൂട്, ഉദിയൻകുളങ്ങര മാർക്കറ്റുകളുടെ നവീകരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com