ആറ്റിങ്ങൽ∙ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ സാമ്പത്തിക അഴിമതി നടന്നതായി വ്യക്തമായിട്ടും നിയമ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ വലിയകുന്ന് താലൂക്ക് ആശുപത്രി കവാടത്തിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ രോഗികൾക്ക് ഒ പി ടിക്കറ്റ് നൽകിയ ഇനത്തിൽ മൂന്നര ലക്ഷത്തോളം രൂപയുടെ തിരിമറി നടന്നതായാണ് പ്രതിഷേധക്കാരുടെ ആരോപണം.
Also read: 'അവളെ തനിച്ചാക്കി പോകാൻ പേടിയാണ്'; അവർ മടങ്ങി, നിദയുടെ ഓർമകൾ ഉറങ്ങുന്ന വീട്ടിലേക്ക്
മുപ്പത് രസീത് ബുക്കുകൾ കാണാനില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു. എച്ച് എം സി നിയോഗിച്ച ജീവനക്കാരിക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ക്രമക്കേട് ആരോപണത്തെ തുടർന്ന് മൂന്ന് വർഷത്തോളമായി ജോലി നോക്കുന്ന താൽക്കാലിക ജീവനക്കാരിയെ ജോലിയിൽ നിന്നും മാറ്റി നിർത്തിയിരിക്കുകയാണ്.
തിരിമറി വ്യക്തമായിട്ടും അധികൃതർ പൊലീസിൽ നൽകിയിട്ടില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു.ബിജെപി ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് സന്തോഷ് ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് മേഖല പ്രസിഡന്റ് ജീവൻലാൽ അധ്യക്ഷത വഹിച്ചു. എസ് സി മോർച്ച ജില്ല സെക്രട്ടറി വക്കം സുനിൽ,അജിത്ത് പ്രസാദ് , സുജി നിഷാദ്, സംഗീത റാണി, ഷീല എന്നിവർ പ്രസംഗിച്ചു