ADVERTISEMENT

പാലോട്∙ മേളപ്പെരുക്കത്തിന്റെ അകമ്പടിയോടെ സമൂഹത്തിലെ വിവിധ മേഖലകളിലെ 60പേർ കൊളുത്തിയ വാഴത്തട വിളക്കിലെ മൺചെരാതുകൾ തെളിഞ്ഞു കത്തിയതോടെ ആഘോഷത്തിന്റെയും ആഹ്ളാദത്തിന്റെയും വേലിയേറ്റം തീർത്തു കാളച്ചന്ത എന്ന പാലോട് മേളയ്ക്ക് തുടക്കമായി. മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

ഡി.കെ.മുരളി എംഎൽഎ യുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ ശൈലജ രാജീവൻ, ഷിനു മടത്തറ, മേള ചെയർമാൻ ഡി. രഘുനാഥൻനായർ, ജനറൽ സെക്രട്ടറി പി.എസ്. മധു, ട്രഷറർ വി.എസ്. പ്രമോദ്, ബി. പവിത്രകുമാർ, കലയപുരം അൻസാരി തുടങ്ങിയവർ പ്രസംഗിച്ചു. രാവിലെ മേളയുടെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു ഉദ്ഘാടനം ചെയ്തു. ജോർജ് ജോസഫിന്റെ അധ്യക്ഷതയിൽ എസ്. സിയാദ്, എം. ഷെഹനാസ്, പേരയം സിഗ്നി, സി.ജെ. രാജീവ്, എച്ച്. അഷറഫ്, ഇല്യാസ്, ഇ. ജോൺകുട്ടി, കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു.

∙മേളയിൽ ഇന്ന്: കാൻസർ രോഗ പരിശോധന ക്യാംപ് 10.00, ശരീര സൗന്ദര്യ മത്സരം 5.00, നാടകം 9.00

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com