പിണങ്ങിപ്പോയ അമ്മയോട് ഫോണിൽ സംസാരിച്ചു; പിഞ്ചുകുഞ്ഞുങ്ങൾക്ക് പിതാവിന്റെ ക്രൂരമർദനം

child-attack-case
SHARE

പാറശാല ∙ പിണങ്ങിപ്പോയ മാതാവിനോടു ഫോണിൽ സംസാരിച്ചെന്ന് ആരോപിച്ച് പിഞ്ചുകുട്ടികൾക്കു പിതാവിന്റെ ക്രൂര മർദനം. പാറശാല നെടുവാൻവിളയിൽ വാടകയ്ക്ക് താമസിക്കുന്ന യുവാവാണ്  പന്ത്രണ്ടും, മൂന്നരയും വയസ്സുള്ള മക്കളെ മദ്യലഹരിയിൽ തടി റീപ്പർ കെ‍ാണ്ട് ക്രൂരമായി മർദിച്ചത്. ഞായർ രാവിലെ ആണ് സംഭവം. മർദനമേറ്റ് വീട്ടിൽ നിന്നിറങ്ങി ഒ‍ാടിയ കുട്ടികൾ സമീപ വീട്ടിൽ അഭയം തേടിയതോടെ ആണ് വിവരം പുറത്തറിഞ്ഞത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പാറശാല പെ‍ാലീസെത്തി കുട്ടികളെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയ ശേഷം ചൈൽഡ് ലൈൻ അധികൃതർക്ക് കൈമാറി.

 12 വയസ്സുള്ള പെൺ‌കുട്ടിയുടെ ശരീരമാസകലം മർദനമേറ്റ പാടുണ്ട്. രണ്ടാഴ്ച മുൻപ് മദ്യപിച്ചെത്തിയ പിതാവ് മർദിച്ചതിനെ തുടർന്ന് മാതാവ് വീട്ടിൽ നിന്നിറങ്ങി പോയിരുന്നു. ഇതിനു ശേഷം പല ദിവസങ്ങളിലും പിതാവ് മർദിച്ചതായി ചൈൽഡ് ലൈൻ പ്രവർത്തകരോടു കുട്ടികൾ പറഞ്ഞു. 

Also read: പലഹാരം വാങ്ങുന്നതിനിടെ ദമ്പതികൾ പിടിയിൽ; എസ്ഐ എന്ന് മറുപടി: ബേക്കറിയുടമയ്ക്ക് നഷ്ടം 4700 രൂപ 

ഞായർ രാവിലെ മാതാവ് കുട്ടികളെ ഫോൺ വിളിച്ച് സംസാരിച്ചതിൽ പ്രകോപിതനായാണ്  അക്രമം തുടങ്ങിയത്. കുട്ടികളെ വീട്ടിൽ തനിച്ചാക്കി ഇറങ്ങിപ്പോയ മാതാവിന് എതിരെയും ചൈൽഡ് ലൈൻ പെ‍ാലീസിനോടു നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. 

2 കുട്ടികളും നിലവിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലാണ്. കുട്ടികളെ വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ എത്തിയിട്ടുണ്ടെങ്കിലും വിശദ അന്വേഷണത്തിനു ശേഷമേ തുടർ നടപടികൾ സ്വീകരിക്കൂ.  പിതാവിന്റെ പേരിൽ കേസെടുത്തതായി പാറശാല പെ‍ാലീസ് അറിയിച്ചു. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ശ്രദ്ധയിൽപെട്ടാൽ ടോൾഫ്രീ നമ്പറായ 1098ൽ അറിയിക്കണം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS