നിയന്ത്രണംവിട്ട കാർ റോഡിൽ നിന്ന് വീട്ടുമുറ്റത്ത് വീണു

മലയിൻകീഴ് – പാപ്പനംകോട് റോഡിൽ മലയം ജംക്‌ഷന് സമീപം നിയന്ത്രണംവിട്ട കാർ അഞ്ചടിയോളം താഴ്ചയുള്ള വീട്ടു മുറ്റത്ത് വീണപ്പോൾ.
SHARE

മലയിൻകീഴ് ∙ നിയന്ത്രണംവിട്ട കാർ റോഡരികിലെ അഞ്ചടിയോളം താഴ്ചയിലുള്ള വീട്ടു മുറ്റത്ത് പതിച്ചു. കാർ ഓടിച്ചിരുന്ന മലയിൻകീഴ് പുറത്തേക്കാട് സ്വദേശി വിജു രക്ഷപ്പെട്ടു. വീട്ടു മുറ്റത്ത് ആരും ഉണ്ടായിരുന്നില്ല. മലയിൻകീഴ് – പാപ്പനംകോട് റോഡിൽ മലയം ജംക്‌ഷന് സമീപം ഇന്നലെ വൈകിട്ട് 6നാണ് അപകടം.

മലയിൻകീഴ് ഭാഗത്തേക്കു പോകുകയായിരുന്ന കാർ നിയന്ത്രണംവിട്ട് മലയം സ്വദേശി ഉഷയുടെ വീടിനു മുന്നിൽ വീഴുകയായിരുന്നു. കാറിനുള്ളിൽ കുടുങ്ങിയ വിജുവിനെ നാട്ടുകാരാണ് പുറത്തെടുത്തത്. കാലിന് പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സമയം കുട്ടികൾ അടക്കമുള്ളവർ വീടിന് ഉള്ളിലായിരുന്നു. വീടിന് മുൻവശത്തെ ഒരു ജനൽ ചില്ല് തകർന്നു. കാറിനും കേടുപാടുകൾ സംഭവിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS