ADVERTISEMENT

പാലോട്∙ അടച്ചുപൂട്ടലിന്റെ വക്കിൽ നിന്ന് അടുത്തകാലത്തായി മികവിന്റെ നെറുകയിലേക്ക് ഉയർന്ന പാലോട് പേരക്കുഴി ഗവ. എൽപിഎസിന് ഇന്ന് വനിതാ ദിനത്തിൽ അൽപം പ്രസക്തിയുണ്ട്. ഇവിടെ അധ്യാപകരും ജീവനക്കാരും മുഴുവൻ വനിതകളാണ്. ദൈനംദിനം മുന്നോട്ടുള്ള പ്രയാണത്തിന്റെ വളയം മുഴുവൻ ഈ വനിതകളുടെ കൈകളിൽ ഭദ്രമാണ്.

പ്രഥമാധ്യാപികയടക്കം 13 ടീച്ചർമാരും നാല് ജീവനക്കാരും. ഈ സ്കൂളിലുണ്ട്. ഒരേ മനസ്സോടെയുള്ള ഈ വനിതാ‘ഭരണ’ത്തിന്റെ മികവ് തന്നെയാണ് പ്രീപ്രൈമറി നവീകരണവുമായി ബന്ധപ്പെട്ട സർക്കാരിന്റെ സ്റ്റാർസ് പദ്ധതിയിലേക്ക് പാലോട് ഉപജില്ലയിൽ നിന്ന് ആദ്യഘട്ടത്തിൽ ഏക സ്കൂളായി ഈ വിദ്യാലയം തിര‍ഞ്ഞെടുക്കപ്പെട്ടത്. 

കുട്ടികളുടെ എണ്ണത്തിലും വലിയ വർധന ഉണ്ടായ സ്കൂളിൽ തുടർച്ചയായ പിടിഎ അവാർഡുകളും സ്കൂളിനെ തേടിയെത്തിയതിനു പിന്നിൽ പിടിഎ ഇടുന്ന പ്രവർത്തനങ്ങൾ മികവാർന്ന നിലയിൽ നടത്താനുള്ള ഇവരുടെ കഴിവ് തന്നെയാണത്രെ. മനോരമയുടെ നല്ലപാഠം പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ മൂന്ന് വർഷമായി എപ്ലസ് നേടുന്ന സ്കൂളാണ്. പ്രഥമാധ്യാപിക ബി. വിജയലക്ഷ്മിഅമ്മ, സീനിയർ അസിസ്റ്റന്റ് കെ. ലേഖ, സ്റ്റാഫ് സെക്രട്ടറി സബീഹബീവി അടക്കമുള്ള അധ്യാപകരും ജിവനക്കാരും അടങ്ങുന്ന ടീംവനിതകൾ ഈ സ്കൂളിനെ നെറുകയിലേക്ക് നയിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com