ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ ഡിജിറ്റൽ പാഠശാല പദ്ധതിയിലൂടെ സ്ത്രീകളുടെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത‍യാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.രാജ്യാന്തര വനിതാദി‍നാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും വനിതാ‍രത്‌ന പുരസ്‌കാ‍രങ്ങളുടെ വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഡിജിറ്റൽ പ്ലാറ്റ്‌ഫോമു‍കളായ സ്മാർട്ട് ഫോൺ, സോഷ്യൽ മീഡിയ, ബാങ്കിങ്, നെറ്റ് ബാങ്കിങ്, ഓൺലൈൻ പേയ്‌‍മെന്റ് സേവനങ്ങൾ, എടിഎം, സൈബർ സെക്യൂരിറ്റി തുടങ്ങിയവ നിത്യജീവിതത്തിൽ സ്ത്രീ സൗഹൃദമായി ഉപയോഗിക്കുന്നതിനുള്ള പരിശീലനം നൽകുന്ന പദ്ധതിയാണ് ഡിജിറ്റൽ പാഠശാല പദ്ധതി.

ബെല്ലയ്ക്ക് കൂട്ടായി കുഞ്ഞുബെൻ; കൗതുകമായി കുതിരകുടുംബം!

മന്ത്രിമാരായ വീണാ ജോർജ്, ആന്റണി രാജു, ജെ. ചിഞ്ചുറാണി, വി. ശിവൻകുട്ടി, വി.കെ. പ്രശാന്ത് എംഎൽഎ മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, വനിത കമ്മിഷൻ അധ്യക്ഷ പി.സതീദേവി, വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ജി. പ്രിയങ്ക, ആസൂത്രണ ബോർഡംഗം മിനി സുകുമാർ,

വനിത വികസന കോർപറേഷൻ ചെയർപഴ്‌‍സൻ കെ.സി. റോസക്കുട്ടി, ജെൻഡർ കൺസൽറ്റന്റ് ഡോ. ടി.കെ. ആനന്ദി, ബിന്ദു ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.കെ.സി. ലേഖ, നിലമ്പൂർ ആയിഷ, ലക്ഷ്മി എൻ. മേനോൻ, ഡോ. ആർ.എസ്. സിന്ധു എന്നിവർക്ക് വനിതാ‍രത്‌ന പുരസ്‌‍കാരം മുഖ്യമന്ത്രി സമ്മാനിച്ചു.

 

  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com