ADVERTISEMENT

തിരുവനന്തപുരം∙വിവിധ സംഘടനകളുടെ നേതൃത്വത്തിൽ രാജ്യാന്തര വനിതാദിനാചരണം നടത്തി. ‘ഭിന്നശേഷിക്കാരായ സ്ത്രീകളുടെ ശാക്തീകരണം’ എന്ന വിഷയത്തിൽ വിമൻസ് കോ‍ളജിൽ സംഘടിപ്പിച്ച സെമിനാർ മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു.

സംസ്ഥാന വികലാംഗക്ഷേമ കോർപറേഷൻ ചെയർപഴ്സൻ ജയ‍ഡാളി സെമിനാറിൽ അധ്യക്ഷയായിരുന്നു.  ഡോ. വി. ശാരദാദേവി പ്രസംഗിച്ചു. സാമൂഹിക സുരക്ഷാ‍മിഷനും സംസ്ഥാന വികലാംഗക്ഷേമ കോർപറേഷനും സംയുക്തമായാണ് സെമിനാർ നടത്തിയത്. 

കിണറിന്റെ മതിലിൽ ഇരുന്ന് ഫുട്ബോൾ കളി കണ്ടു, പന്ത് നേരെ വന്നപ്പോൾ പിന്നോട്ടാഞ്ഞു; കിണറ്റിൽ വീണ ബാലനെ രക്ഷിച്ചു

∙ സിഎസ്ഐ ദക്ഷിണ കേരള മഹാ ഇടവക: സിഎസ്ഐ മോഡറേറ്റർ എ.ധർമരാജ് റസാലം ഉദ്ഘാടനം ചെയ്തു. ഷെർളി റസാലം അധ്യക്ഷയായിരുന്നു. ആർ.പാർവതി ദേവി, റവ.ജെ.ജയരാജ്, റവ.പി.റോഹൻ, റവ.എം.ദേവരാജ്, ധന്യാ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. 

∙ മെട്രോ മാർട്ടും തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി:  അശ്വതി തിരുനാൾ  ഗൗരി ലക്ഷ്മി‍ബായി ഉദ്ഘാടനം ചെയ്തു.. തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ അധ്യക്ഷനായി.

∙  സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ, പ്രസ് ഇൻഫർമേഷൻ ബ്യൂറോ:  പൂജപ്പുരയിലെ എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടന്ന സമാപനപരിപാടിയിൽ സംസ്ഥാന പട്ടികജാതി,പട്ടികവർഗ വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്ത് മുഖ്യാതിഥിയായി. എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമൺ പ്രിൻസിപ്പൽ ഡോ.വിനോദ് ജോർജ്, പ്രസ് ഇൻഫർമേഷൻ ബ്യൂറോ ജോയിന്റ് ഡയറക്ടർ വി.പാർവതി എന്നിവർ പ്രസംഗിച്ചു. 

∙ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ (ആർജിസിബി):  ആശ്രയ വൊളന്റിയർ ഓർഗനൈസേഷൻ സ്ഥാപക ശാന്താ ജോസ്, ആർജിസിബി ഡയറക്ടർ പ്രഫ. ചന്ദ്രഭാസ് നാരായണ തുടങ്ങിയവർ പ്രസംഗിച്ചു. 

∙ കേരള എൻജിഒ അസോസിയേഷൻ പബ്ലിക് ഓഫിസ് ബ്രാഞ്ച് : ജ്യോതി രാധികാ വിജയകുമാർ ഉദ്ഘാടനം ചെയ്തു. കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അംബിക കുമാരി, സുജ‍കുമാരി എന്നിവർ പ്രസംഗിച്ചു. 

∙ ജോയിന്റ് കൗൺസിൽ തിരുവനന്തപുരം സൗത്ത്- നോർത്ത് ജില്ലാ കമ്മിറ്റികൾ: മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ആർ.സിന്ധു അധ്യക്ഷയായി. മുൻ ‍ഡെപ്യൂട്ടി സ്പീക്കർ ഭാർ‍ഗവി തങ്കപ്പൻ, കെപിഎസി സൂസി എന്നിവരെ മന്ത്രി ആദരിച്ചു. 

∙ കെജിഒഎഫ് ജില്ലാ വനിതാ കമ്മിറ്റി: സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഡോ.ആർ.ലതാദേവി ഉദ്ഘാടനം ചെയ്തു. ഡോ.എസ്.ചിന്ത, ഡോ.മേരി ഏഞ്ചൽ, ഡോ.കെ.എസ്.സജികുമാർ, ബിജുക്കുട്ടി, ബീന ബീവി തുടങ്ങിയവർ പ്രസംഗിച്ചു. 

∙ ഐക്യ മഹിളാ സംഘം ജില്ലാ കമ്മിറ്റി: വനിതാ കൂട്ടായ്മ ആർഎസ്പി ജില്ലാ സെക്രട്ടറി ഇ‍റവൂർ പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. ആർ. ഷാഹി‍ദ ബീവി അധ്യക്ഷയായി.

കോവളം∙വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ വേൾഡ് ഓഫ് വിമൻ വീക്കിന് തുടക്കമായി. മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.വിവിധ തുറകളിൽ മികച്ച സംഭാവനകൾ നൽകിയ 14 വനിതകളെ ചടങ്ങിൽ ആദരിച്ചു.

ഡിഐജി ആർ. നിശാന്തിനി, എസ്എഫ്എസ് ഹോംബ്രിജ് ഹോട്ടൽ ആൻഡ് സ്വീറ്റ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ അദ്വൈത ശ്രീകാന്ത്, ഹ്യൂമൻസ് ഓഫ് കേരള സ്ഥാപകൻ രാഹുൽ റോയി, ക്രാഫ്റ്റ്സ് വില്ലേജ് സിഇഒ ശ്രീപ്രസാദ്, ബിസിനസ് ഡിവിഷൻ മാനേജർ സതീശ് എന്നിവർ പ്രസംഗിച്ചു.

തിരുവനന്തപുരം∙വനിതാ ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ഡോണ്ട്ലസ് റോയൽ എക്സ്പ്ലോ‍റേഴ്സ്, എയർ ഇന്ത്യ എക്സ്പ്രസ്സ്‌ എന്നിവരുടെ സഹകരണത്തോടെ വനിതകളുടെ ബൈക്ക് റൈഡ് സംഘടിപ്പിച്ചു. ഇന്റർനാഷനൽ ടെർമിനലിൽ നിന്ന് തുടങ്ങി ഡോമെസ്റ്റിക് ടെർമിനലിൽ അവസാനിച്ച റൈഡിൽ നൂറോളം വനിതാ ബൈക്കർമാർ പങ്കെടുത്തു.  വനിതാദിനാഘോഷങ്ങളിൽ മാലദ്വീപ് കോൺസൽ ജനറൽ ആമി‍നത്ത് അബ്ദുല്ല, സബ് കലക്ടർ ഡോ. അശ്വതി ശ്രീനിവാസ്,  ഷാലിൻ എലിസ് എബി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

ചിത്ര–ശിൽപ പ്രദർശനം

വിഴിഞ്ഞം∙സെന്റർ ഫോർ ആർട്ട്‌ ആൻഡ് കൾ‍ചറൽ സ്റ്റഡീസും   വെള്ളയമ്പലത്തുള്ള അമ്യൂ‍സിയം ഗാലറി ഓഫ് മോഡേൺ ആ‍ർട്ടും സംയുക്തമായി നടത്തുന്ന  വനിതാ കലാകാരികളുടെ ചിത്ര–ശിൽപപ്രദർശനം (എംബ്ലെയ്സ്)അമ്യൂസിയം ഗാലറിയിൽ തുടങ്ങി. മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. 

 പ്രദീപ് പനങ്ങാട് അധ്യക്ഷനായി. കേരളത്തിനകത്തും പുറത്തുമുള്ള 26 കലാകാരികളാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്. ചിത്രകാരനും തിരുവനന്തപുരം കോ‍ളജ് ഓഫ് ഫൈൻ ആർട്സിലെ കലാ അ‍ധ്യാപകനുമായ ഷിജോ ജേക്കബ് ആണ് പ്രദർശനം ക്യൂറേറ്റ് ചെയ്യുന്നത്. രാവിലെ 10.30 മുതൽ രാത്രി 11.30 വരെയാണ് പ്രദർശന സമയം. 20 ന് സമാപിക്കും. പ്രവേശനം സൗജന്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com