ADVERTISEMENT

തിരുവനന്തപുരം∙ വലിയുറ കൊച്ചുതോപ്പ് നിന്നു 1.23 ഗ്രാം എംഡിഎംഎയുമായി 5 പേരെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. വലിയതുറ കൊച്ചുതോപ്പ് ലിസി റോഡ് ടിസി 87/1411 ൽ എബിയെന്നു വിളിക്കുന്ന ഇഗ്നേഷ്യസിന്റെ (23) വീട്ടിൽ നിന്നാണ് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎ വലിയതുറ പൊലീസ് പിടികൂടിയത്.

ഇഗ്നേഷ്യസിനെ കൂടാതെ പൂന്തൂറ പള്ളിത്തെരുവ് ടിസി 46/279 ൽ മുഹമ്മദ് അസ്‌ലം (23), വെട്ടുകാട് ബാലനഗർ ടിസി 90/1297 ൽ ജോൺ ബാപ്പീസ്റ്റ് (24), വെട്ടുകാട് ടൈറ്റാനിയം ടിസി 80/611 ശ്യാം ജെറോം (25), കരിക്കകം ഏറുമല അപ്പൂപ്പൻ കോവിലിന് സമീപം വിഷ്ണു (24) എന്നിവരാണ് പിടിയിലായത്.

ഇവർ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നു പൊലീസ് അറിയിച്ചു. സംസ്ഥാന അതിർത്തി വഴി മയക്കു മരുന്നുകൾ കടത്തി സ്കൂൾ കോളജ് വിദ്യാർഥികൾക്ക് വിൽപന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്നു പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com