ഉത്സവത്തിനു കെട്ടിയ ട്യൂബ് ലൈറ്റുകൾ അടിച്ചു തകർത്തു; ഒരാൾ പിടിയിൽ

ashik-tvm
ആഷിക്
SHARE

കാട്ടാക്കട ∙ മണ്ണടിക്കോണം മുത്താരമ്മൻ ക്ഷേത്രത്തിൽ ഉത്സവത്തോട് അനുബന്ധിച്ച് റോഡിൽ കെട്ടിയിരുന്ന ട്യൂബ് ലൈറ്റുകൾ മദ്യപിച്ച് എത്തിയ സംഘം അടിച്ച് തകർത്തു. അക്രമം ചോദ്യം ചെയ്ത ഉത്സവ കമ്മിറ്റി ഭാരവാഹികളെ ആക്രമിച്ചു. 2 പേർക്ക് പരുക്ക്. അക്രമി സംഘത്തിലെ മഞ്ഞറമൂല അമ്പലത്തിൻവിള വീട്ടിൽ ആഷിഖ്(21) നെ മാറനല്ലൂർ പൊലീസ് പിടികൂടി. മണ്ണടികോണം സ്വദേശി അമൽ ദേവ്, കിളിക്കോട്ടുകോണം സ്വദേശി അമൽ എന്നിവർക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

ഞായർ രാത്രി 11 മണിയോടെയാണ് സംഭവം. 3 അംഗ സംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. . ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിനു സമീപം റോഡിൽ കെട്ടിയിരുന്ന 5 ട്യൂബ് ലൈറ്റുകൾ മദ്യപിച്ച് എത്തിയ അക്രമികൾ രാത്രി 11 മണിയോടെ  തകർത്തു.  ഉത്സവ കമ്മിറ്റി ഭാരവാഹികളായ രാജേഷ്,ഗോപൻ എന്നിവരെ ആക്രമിച്ചു.   പ്രതികളിൽ 2 പേർ കൂടി പിടിയിലാകാനുണ്ട്. ഇവർക്കായുള്ള തിരച്ചിൽ നടക്കുന്നതായി പൊലീസ് അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA