അച്ചടക്കലംഘനം: 4 കെഎസ്ആർടിസി ജീവനക്കാർക്കു സസ്പെൻഷൻ

ksrtc-bus-1
SHARE

തിരുവനന്തപുരം ∙  മദ്യപിച്ചു ബസ് ഓടിച്ച 2 ഡ്രൈവർമാർ, ടിക്കറ്റിൽ തിരിമറി നടത്തിയ കണ്ടക്ടർ, അമിതവേഗത്തിൽ അപകടം ഉണ്ടാക്കിയ ഡ്രൈവർ  ഉൾപ്പെടെ അച്ചടക്ക ലംഘനം നടത്തിയ നാലു ജീവനക്കാരെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു.മദ്യപിച്ചു ബസ് ഓടിച്ച് അപകടം  ഉണ്ടാക്കുകയും ഡ്യൂട്ടിക്കിടെ ബസിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്ത സംഭവത്തിൽ മാനന്തവാടി യൂണിറ്റിലെ ഡ്രൈവർ എ.ആർ. ജയരാജിനെ സസ്പെൻഡ് ചെയ്തു.   

മാർച്ച് 19 ന് സുൽത്താൻ ബത്തേരി തിരുവനന്തപുരം സർവീസ് നടത്തവേ കുറ്റിപ്പുറത്തിനു സമീപം കാറുമായി ഉരസി അപകടത്തിൽപ്പെട്ട സംഭവത്തിൽ ഡ്രൈവർ അജി ഉണ്ണിക്കൃഷ്ണൻ മദ്യപിച്ചാണു വാഹനം ഓടിച്ചതെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ  സസ്പെൻഡ് ചെയ്തു.മാർച്ച് 1 ന് അമിത വേഗതയിൽ ബസ് ഓടിച്ചു രണ്ടു കാറുകളിൽ ഇടിക്കുകയും ബൈക്ക് യാത്രക്കാരായ 3 പേർക്കു ഗുരുതര പരുക്ക് ഉണ്ടാക്കുകയും ചെയ്ത സംഭവത്തിൽ സിറ്റി ഡിപ്പോയിലെ ഡ്രൈവർ എസ്. മാരിയപ്പനെയും സസ്പെൻഡ് ചെയ്തു.    ടിക്കറ്റ് നൽകുന്നതിൽ ക്രമക്കേടു കാട്ടിയ സംഭവത്തിൽ തൃശൂർ ഡിപ്പോയിലെ കണ്ടക്ടർ കെ.എ. കുഞ്ഞിമുഹമ്മദിനെ സസ്പെൻഡ് ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS