വെള്ളറട∙‘വിശുദ്ധകുരിശ് നിത്യതയുടെ കവാടം’സന്ദേശമാക്കി 19ന് ആരംഭിച്ച 66–ാമത് തെക്കൻകുരിശുമല തീർഥാടനം ഇന്നു സമാപിക്കും. പെസഹവ്യാഴം,ദുഃഖവെള്ളി നാളുകളിൽ രണ്ടാംഘട്ട തീർഥാടനം ഉണ്ടാകും.തെക്കൻ കുരിശുമല സംഗമവേദിയിൽ ഇന്നലെ ചേർന്ന തീർഥാടന സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു.
ഡോ.ശശിതരൂർ എംപിയുടെ അധ്യക്ഷതയിൽ തമിഴ്നാട് എംഎൽഎമാരായ ഡോ.വിജയധരണി, ജെ.ജി.പ്രിൻസ്, രാജേഷ്കുമാർ, മോൺ.റൂഫസ് പയസ്‌ലീൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സുരേഷ്കുമാർ, ജി.ലാൽകൃഷ്ണൻ,ജെ.പി.ആനിപ്രസാദ്, എ.സി.ദീപ്തി, കെ.ജി.മംഗൾദാസ്, സി.അശോക് കുമാർ, ഷാജി വെള്ളരിക്കുന്ന്,ഫെമിന ബെർലിൻ ജോയ്,രാജയ്യൻ,അനൂപ് പാലിയോട് ജെ.ജോകേഷ്, മിനി എന്നിവർ പ്രസംഗിച്ചു.
ഫാ.ബെന്നി ലൂക്കാസ്, റവ.ഡോ.ജോസ് റാഫേൽ, ഫാ.ജിപിൻ ദാസ്, ഫാ.ടോജി പറമ്പിൽ,ഫാ.ജസ്റ്റിൻ ഫ്രാൻസിസ് എന്നിവർ ദിവ്യബലികളും തക്കല രൂപതാമെത്രാൻ ജോർജ് രാജേന്ദ്രൻ പൊന്തിഫിക്കൽ ദിവ്യബലിയും അർപ്പിച്ചു. ഇവാ.ഷിന്റോ സ്റ്റാൻലി.റവ.ജെ.ഇബാസ് ഡാനിയൽ എന്നിവർ പ്രാർഥനാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. സ്വരധാര സ്കൂൾ ഓഫ് മ്യൂസിക്,ഡിവൈൻ ബീറ്റസ് എന്നിവ സംഗീതാർച്ചന നടത്തി. വലിയ തിരക്കാണ് ഇന്നലെ കുരിശുമലയിൽ അനുഭവപ്പെട്ടത്.
കുരിശുമലയിൽ ഇന്ന്
സംഗമവേദി: പ്രഭാത വന്ദനം 6.00, സങ്കീർത്തന പാരായണം 6.30, ദിവ്യബലി : 7.00,11.30,3.00 സ്വാഗത നൃത്തം: 8.45, 3.45, പൊന്തിഫിക്കൽ ദിവ്യബലി തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പൊലീത്ത ഡോ.തോമസ് ജെ.നെറ്റോ 9.00 . ക്രിസ്തീയ സംഗീതാർച്ചന 2.00. സമാപന സമൂഹ ദിവ്യബലി. 4.00, സമാപന സമ്മേളനം മോൺ.വിൻസന്റ് കെ.പീറ്റർ മോൺ ജി.ക്രിസ്തുദാസ് 5.30. തീർഥാടന പതാകയിറക്കൽ 6,00. ബൈബിൾനാടകം രക്താങ്കിതർ 7.00
∙ആരാധനാ ചാപ്പൽ:ദിവ്യകാരുണ്യ ആശീർവാദം 6.00,3.30
∙നെറുകയിൽ: ദിവ്യബലി 7.00, വിശുദ്ധ കുരിശിന്റെ നൊവേന 10.00 കുരിശിന്റെ വഴി 3.30, സമാപന സമൂഹ ദിവ്യബലി ഡോ.ഗ്രിഗറി ആർബി 3.30.