ADVERTISEMENT
ആറ്റിങ്ങൽ∙ സ്കൂൾ ബസ് കാത്തു നിന്ന ബാലികയ്ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തയാൾ ആറ്റിങ്ങൽ പൊലീസിന്റെ പിടിയിൽ പിടിയിൽ .ചിറയിൻകീഴ് , ആൽത്തറമൂട്ടിൽ , പുളിക്കലത്ത് വീട്ടിൽ നിന്ന് മൂന്നുമുക്ക് , ശീവേലിക്കോണം , നന്ദനത്തിൽ വാടകയ്ക്ക് താമസിക്കുന്ന ഘോഷ് കുമാർ ( 58 ) ആണ് പിടിയിലായത്. പരീക്ഷയ്ക്കു പോകുന്നതിനായി സ്കൂൾ ബസ് കാത്തു നിന്ന ആറാം ക്ലാസുകാരിക്ക് നേരെയാണ് നഗ്നത പ്രദർശനം നടത്തിയത്.  സ്കൂൾ അധികൃതർ അറിയിച്ചതനുസരിച്ച് വീട്ടുകാരെത്തി പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com