ADVERTISEMENT

തിരുവനന്തപുരം∙ തൊണ്ണൂറുകളുടെ തുടക്കത്തിൽ പട്ടത്ത് നിർധനരായ ആളുകൾ താമസിക്കുന്ന മേഖലകളിൽ ഒരു സംഘം വിദ്യാർഥികളും അവരുടെ അധ്യാപകരും പതിവായി എത്തുമായിരുന്നു. തൊഴിൽ രഹിതരും സാമ്പത്തിക അരക്ഷിതാവസ്ഥ അനുഭവിക്കുന്നവരുമായ വനിതകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. തൊഴിൽ അവസരങ്ങളും പഠനവേദികളും ചെറുകിട ഉൽപന്നങ്ങളുടെ നിർമാണ യൂണിറ്റുകളും സൃഷ്ടിച്ചെടുത്തായിരുന്നു തുടക്കം.

പതിയെ ആ ശ്രമം വിജയം കണ്ടു. കേരളത്തിൽ പിൽക്കാലത്ത് സ്ത്രീ ശാക്തീകരണ മേഖലയിലെ മുന്നേറ്റങ്ങളുടെ പ്രചോദനങ്ങളിലൊന്ന് ലൊയോള കോളജ് ഓഫ് സോഷ്യൽ സയൻസസിലെ ആ വിദ്യാർഥി–അധ്യാപക കൂട്ടായ്മയുടെ പ്രവർത്തനങ്ങളായിരുന്നു. ‘മെച്ചപ്പെട്ട കോഴ്സുകൾക്കൊപ്പം സമൂഹത്തിന് മാതൃകയായ ഒട്ടേറെ പ്രവർത്തനങ്ങൾ 6 പതിറ്റാണ്ടിനുള്ളിൽ പൂർത്തിയാക്കാനായി എന്നതാണ് ചാരിതാർഥ്യം’ പ്രിൻസിപ്പൽ ഡോ. സജി പി. ജേക്കബ് പറയുന്നു. ജെസ്യൂട്ട്സ് സഭ സാമൂഹിക ശാസ്ത്ര വിദ്യാഭ്യാസത്തിനായി 1963 ൽ സ്ഥാപിച്ച തലസ്ഥാന നഗരിയിലെ പ്രമുഖ സ്ഥാപനം ഇന്നു ദേശീയ തലത്തിൽ സാമൂഹിക പഠനമേഖലയിലെ മികവിന്റെ കേന്ദ്രമായിരിക്കുന്നു.

യുജിസിയുടെ നാക് അക്രഡിറ്റേഷന്റെ 4 സൈക്കിളുകളിൽ സ്ഥിരമായി ഏറ്റവും ഉയർന്ന ഗ്രേഡുകൾ ലൊയോളയെ തേടിയെത്തി. ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസരിച്ചുള്ള പുതിയ മാറ്റങ്ങൾക്ക് ഇപ്പോൾ ലൊയോള തയാറെടുക്കുകയാണ്.‌കമ്യൂണിറ്റി എക്സ്റ്റൻഷൻ വിഭാഗമായ ലൊയോള എക്സ്റ്റൻഷൻ സർവീസസ് (എൽഇഎസ്) വഴി ലൊയോള സമൂഹത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകി. സംസ്ഥാനത്തെ ആദ്യത്തെ ഫാമിലി കൗൺസിലിങ് സെന്റർ ഇവിടെയാണ് തുടങ്ങിയത്. തിരുവനന്തപുരത്തെ ചൈൽഡ്‌ലൈൻ ആസ്ഥാനത്തിനും ആതിഥേയത്വം വഹിക്കുന്നു. മൾട്ടിവേഴ്‌സിറ്റി പ്ലാറ്റ്‌ഫോം കാരുണ്യ പദ്ധതികൾക്കു നേതൃത്വം നൽകുന്നു.

ഡയമണ്ട് ബ്ലോക്ക് ഉദ്ഘാടനം നാളെ 

വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി നിർമിച്ച ഡയമണ്ട് ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com