പേരൂർക്കട ∙വട്ടിയൂർക്കാവ് ഇലിപ്പോട് ഉല്ലാസ് നഗർ വീട്ടുനമ്പർ 76-ബിയിൽ അമൃതത്തിൽ കെ.പി. രവീന്ദ്രൻ നായർ(86), ഭാര്യ സത്യഭാമ(82) എന്നിവർ മണിക്കൂറുകളുടെ വ്യത്യാസത്തിൽ അന്തരിച്ചു. ആറുപതിറ്റാണ്ട് നീണ്ട ദാമ്പത്യ ജീവിതത്തിനു പിന്നാലെയാണ് അന്ത്യം. വാർധക്യസഹജമായ അനാരോഗ്യങ്ങളാൽ ഈ മാസം 18ന് ഇരുവരെയും ഒരുമിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങൾക്കു നീണ്ട ചികിത്സയ്ക്കു ശേഷം പകൽ പതിനൊന്നു മണിയോടെ സത്യഭാമ മരിച്ചു. അർധരാത്രി യോടെ രവീന്ദ്രൻ നായരും.
ഇരുവരെയും തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. സഞ്ചയനം ഞായറാഴ്ച ഒൻപതിന്. തിരുവനന്തപുരം മൃഗശാലയിലെ ഉദ്യോഗസ്ഥനായിരുന്നു രവീന്ദ്രൻ നായർ. സിപിഐ ഇലിപ്പോട് ബ്രാഞ്ച് സെക്രട്ടറി അനിൽകുമാർ, വിനോദ് കുമാർ, ബിന്ദു എന്നിവരാണ് മക്കൾ. മരുമക്കൾ: സിന്ധു കുമാരി, ഹരികുമാർ, മഞ്ജു.