ADVERTISEMENT

പാലോട്∙ മരത്തിൽ കയറിയ രാജവെമ്പാല ആളനക്കം ഉണ്ടായതോടെ ചാടി വീടിന്റെ തറയിൽ ഒളിച്ചു. തറയുടെ ഭാഗം പൊളിച്ച്  പിടികൂടാൻ ശ്രമം തുടങ്ങിയതോടെ  പുറത്തു ചാടിയ രാജവെമ്പാല വനം ദ്രുതകർമ സേനയുടെ ചാക്കിലായി. പെരിങ്ങമ്മല ഇടിഞ്ഞാർ മാടൻകരിക്കകം നാല് സെന്റ് കോളനിയിലെ രതീഷിന്റെ പുരയിടത്തിലെ ആൾ താമസമില്ലാത്ത വീട്ടിലാണ് സംഭവം. മരത്തിൽ ഒളിച്ച രാജവെമ്പാലയെ കണ്ട് രതീഷ് പാലോട് വനം വകുപ്പിനെ വിവരം അറിയിച്ചു.

അവരുടെ സംഘം സ്ഥലത്ത് എത്തിയപ്പോഴേക്കും മരത്തിൽ നിന്നു ചാടിയ വീടിന്റെ തറിയെല പൊത്തിൽ ഒളിക്കുകയായിരുന്നു. 18അടി നീളവും, 14കിലോ തൂക്കവും ഉള്ള രാജവെമ്പാലയ്ക്ക് പത്ത് വയസ്സ് പ്രായം വരും. പാമ്പിനെ ഉൾക്കാട്ടിൽ വിടുമെന്നു വനപാലകർ അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com