ആകാശ യാത്രയ്ക്ക് ഏറ്റവും കുറഞ്ഞ ടിക്കറ്റ് ചാർജ്; ഹെലികോപ്റ്റർ വിനോദയാത്രയ്ക്ക് അവസരവുമായി വിതുര ഫെസ്റ്റ്

HIGHLIGHTS
  • വിതുര ഫെസ്റ്റ് നടക്കുന്നതു മേയ് 1 മുതൽ 10 വരെ ഇറയംകോട് അഞ്ചേക്കർ മൈതാനത്തിൽ
tvm-vithura-helicopter-tourism
വിതുര ഫെസ്റ്റിനോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ഹെലികോപ്റ്റർ യാത്രയ്ക്കു മുന്നോടിയായി വിദഗ്ധ സംഘം ഫെസ്റ്റ് നടക്കുന്ന വിതുര ഇറയംകോട് അഞ്ചേക്കർ മൈതാനം സന്ദർശിച്ചപ്പോൾ.
SHARE

വിതുര∙ ഗ്രാമീണ മേഖലയിലെ ആദ്യ ഹെലികോപ്റ്റർ വിനോദ യാത്രയ്ക്ക് അവസരമൊരുക്കാൻ തയാറെടുക്കുകയാണു വിതുര ഫെസ്റ്റ്. വിതുര വികസന സമിതി(വിവിഎസ്)യുടെ നേതൃത്വത്തിൽ മേയ് 1 മുതൽ 10 വരെ വിതുര ഇറയംകോട് അഞ്ചേക്കർ മൈതാനത്തിലാണു വിതുര ഫെസ്റ്റ് നടക്കുന്നത്.   വിതുര, പൊന്മുടി, പേപ്പാറ ഡാം, ബോണക്കാട്, കല്ലാർ, തെന്മല ഡാം, അഗസ്ത്യാർകൂടം എന്നിവ ആകാശ യാത്രയിലൂടെ വളരെ അടുത്ത് കാണാനാവും. ലഭ്യമായതിൽ വച്ച് ഏറ്റവും കുറഞ്ഞ ചെലവിലാണു ഇവിടെ യാത്ര ഒരുക്കുക. മേള ദിനങ്ങളിലെ മൂന്നോ നാലോ ദിനങ്ങൾ മാത്രമാണു ഇതിനായി തിരഞ്ഞെടുക്കുന്നത്. 

തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ഹോളിഡേ ഹെലി ടൂറിസം ഗ്രൂപ്പിന്റെ സഹകരണത്തോടെയാണു ആകാശ യാത്ര സംഘടിപ്പിക്കുന്നത്. ഇതിനു മുന്നോടിയായി ഹോളിഡേ ഹെലി ടൂറിസം ഗ്രൂപ്പ് എംഡി: ബെന്നി, ഗ്രൂപ്പ് ക്യാപ്റ്റൻ ജി.ജി. കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മേള നടക്കുന്ന ഇറയംകോട് അഞ്ചേക്കർ മൈതാനം സന്ദർശിച്ചു. 

സ്ഥിതി ഗതികൾ അനുകൂലമാണെന്നും വളരെ ആവേശകരമായ ആകാശ യാത്ര ഒരുക്കാനുള്ള സാഹചര്യമുണ്ടെന്നും സംഘം വിലയിരുത്തി. യാത്ര 7 മിനിറ്റ് നീണ്ടു നിൽക്കും. ഒരു യാത്രയിൽ 6 പേർക്കു കയറാൻ അവസരം ഉണ്ടാകും. ഒരാൾക്കു 4,000 രൂപയായിരിക്കും ടിക്കറ്റ് ചാർജ്. യാത്രയുടെ ബുക്കിംഗ് വൈകാതെ ആരംഭിക്കുമെന്നു വിതുര ഫെസ്റ്റ് സംഘാടക സമിതി സെക്രട്ടറി എസ്. സതീശ ചന്ദ്രൻ നായർ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS