ADVERTISEMENT

‌തിരുവനന്തപുരം∙ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ലക്ഷണമൊത്ത ആനകളിലൊന്നായ തൃക്കടവൂർ ശിവരാജു ഇനി മുതൽ ഗജരാജരത്നം. കൊല്ലം തൃക്കടവൂർ ദേവസ്വത്തിലെ 8 കരയിലെ ഭക്തരും തിരുവിതാംകൂർ ദേവസ്വം ബോർഡും ചേർന്ന് കോന്നി ആന വളർത്തൽ കേന്ദ്രത്തിൽ നിന്നു വാങ്ങി തൃക്കടവൂർ മഹാദേവർ ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ ശിവരാജു എന്ന ആനയെ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ ഗജരാജരത്നം പട്ടം നൽകി ആദരിച്ചു. ആനയുടെ പാപ്പാന്മാരായ കെ.ഗോപാലകൃഷ്ണൻ നായർ, മനോജ്, അനീഷ് എന്നിവർക്കും ബോർഡിന്റെ ഉപഹാരം നൽകി. ദേവസ്വം ബോർഡ് അംഗം എസ്.എസ്.ജീവൻ അധ്യക്ഷത വഹിച്ചു. 

ദേവസ്വം ബോർഡ് അംഗം ജി.സുന്ദരേശൻ, കവി വി.മധുസൂദനൻ നായർ, ദേവസ്വം ബോർഡ് കമ്മിഷണർ ബി.എസ്.പ്രകാശ്, സെക്രട്ടറി എസ്.ഗായത്രീദേവി, ചീഫ് എൻജിനീയർ ആർ.അജിത് കുമാർ, ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ പ്രസിഡന്റ് സി.എൻ.രാമൻ, മലയാളം കലിഗ്രഫർ നാരായണ ഭട്ടതിരി, തിരുവനന്തപുരം ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒ എസ്.ഹീരലാൽ, കൊല്ലം അസിസ്റ്റന്റ് കമ്മിഷണർ ഒ.ജി.ബിജു, തൃക്കടവൂർ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ്.സുഷമ, ക്ഷേത്രോപദേശക സമിതി സെക്രട്ടറി എസ്.രതീഷ് കുമാർ, ദേവസ്വം ബോർഡ് സാംസ്കാരിക– പുരാവസ്തു വകുപ്പ് ഡയറക്ടർ ബി.മധുസൂദനൻ നായർ എന്നിവർ പ്രസംഗിച്ചു. സെമിനാറിൽ വന്യജീവി ഗവേഷകൻ ഇ.പി.ഈസ വിഷയാവതരണം നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com