ADVERTISEMENT
തിരുവനന്തപുരം ∙ രാജ്യാന്തര വിമാനത്താവളം വഴി ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 42 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ഇന്നലെ പുലർച്ചെ അബുദാബിയിൽ നിന്നു തിരുവനന്തപുരത്ത് എത്തിയ എയർ അറേബ്യ എക്സ്പ്രസിലെ യാത്രക്കാരൻ തിരുച്ചിറപ്പള്ളി സ്വദേശി ഷാഹുൽ ഹമീദിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. 803.11 ഗ്രാം സ്വർണം ഇയാളിൽ നിന്നു കണ്ടെത്തി. എയർ ഇന്റലിജൻസ് അസിസ്റ്റന്റ് കമ്മിഷണർമാരായ ആർ.ജയചന്ദ്രൻ, ആർ.ബീന, സൂപ്രണ്ടുമാരായ സനേവ് തോമസ്, അരുൺ കുമാർ, കവിത ലക്ഷ്മി, ഇൻസ്പെക്ടർ സുജാത വിജയൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്കു നേതൃത്വം നൽകിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com