ADVERTISEMENT

തിരുവനന്തപുരം ∙ ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ 133 കേസുകൾ റജിസ്റ്റർ ചെയ്തു. 449 കേന്ദ്രങ്ങളിലാണു പരിശോധന നടത്തിയത്. റെയ്ഡിൽ ഐടി ജീവനക്കാരടക്കം എട്ടു പേർ പിടിയിലായി. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ അടങ്ങിയ 212 ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെടുത്തു. അഞ്ചു മുതൽ 16 വയസ്സ് വരെയുള്ള കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളാണു പിടിച്ചെടുത്ത ഉപകരണങ്ങളിലുള്ളത്. പിടിയിലായവർക്കു കുട്ടിക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ളതിന്റെ സൂചനകളും ലഭിച്ചിട്ടുണ്ട്.

സംസ്ഥാന പൊലീസും സൈബർ ഡോമും ചേർന്നു മാസങ്ങളായി സംസ്ഥാനത്തു നടത്തുന്ന സൈബർ ഓപ്പറേഷനാണ് പി ഹണ്ട്. ഇതുവരെ 1120 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളും മറ്റും പ്രചരിപ്പിക്കുന്നതിനു തടയിടാൻ പി–ഹണ്ട് പരിശോധനയിലൂടെ കഴിയുന്നുവെന്നും പൊലീസ് വിലയിരുത്തുന്നു. അശ്ലീല വിഡിയോകളും ഫോട്ടോകളും സ്മാർട് ഫോണുകളിലും ലാപ്ടോപ്പുകളിലും സൂക്ഷിക്കുകയോ, അതു സൈബർ ഇടത്തിൽ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കു പിടിവീഴും. 

ഇത്തരം വെബ്്സൈറ്റുകളിൽ ഇത്തരം ദൃശ്യങ്ങൾ തേടുന്നവരെ സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെയാണു പൊലീസ് നിരീക്ഷിക്കുന്നത്. കുട്ടികളുടെ നഗ്നചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യുന്നവരും ഡൗൺലോഡ് ചെയ്യുന്നവരും കുടുങ്ങും. ഇത്തരത്തിൽ സംസ്ഥാനത്തു നിരവധി പേർ നിരീക്ഷണത്തിലാണ്. സൈബർഡോമും ഇന്റർപോളുമാണ് ഇവരെ നിരീക്ഷിക്കുന്നത്. നിരീക്ഷണത്തിലുള്ളവരുടെ വാട്സാപ്, ടെലിഗ്രാം ഗ്രൂപ്പുകൾ ഹാക്ക് ചെയ്തു പരിശോധിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com