ADVERTISEMENT

തിരുവനന്തപുരം∙ സർക്കാരുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയർന്ന സ്ഥലങ്ങളിലെല്ലാം തുടർച്ചയായി തീപിടിത്തം ഉണ്ടാകുന്നതു ദുരൂഹമാണെന്നും സിബിഐ അന്വേഷിക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.അഴിമതിയുടെ സാന്നിധ്യമുള്ള ഇടങ്ങളിൽ തീപിടിക്കുന്ന വിചിത്ര സാഹചര്യമാണുള്ളത്. ബ്രഹ്‌മപുരത്തും സെക്രട്ടേറിയറ്റിലും ഒടുവിൽ കേരള മെഡിക്കൽ സർവീസ് കോർപറേഷന്റെ 2 ഗോഡൗണിലും തീ ഉയരുന്നതു തെളിവുകൾ ചുട്ടെരിക്കാനാണ്. 

കോവിഡ് കാലത്തെ കോടികളുടെ അഴിമതി ആരോപണത്തിന്റെ അന്വേഷണം അവസാനഘട്ടത്തിൽ എത്തിയപ്പോഴാണ് കേരള മെഡിക്കൽ സർവീസ് കോർപറേഷന്റെ ഗോഡൗണിൽ തീപിടിത്തം ഉണ്ടായത്. അടുത്ത തീപിടിത്തം എഐ ക്യാമറയുമായി ബന്ധപ്പെട്ട് കോടികളുടെ കമ്മീഷൻ ഇടപാടിന് കളമൊരുക്കിയ കെൽട്രോണിലാണോ എന്ന ആശങ്ക ഉയരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

എഐ ക്യാമറകൾക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം

തിരുവനന്തപുരം∙ എഐ ക്യാമറകൾ പ്രവർത്തനം ആരംഭിക്കുന്ന ജൂൺ 5ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു. വൈകിട്ട് 4ന് കോൺഗ്രസ് പ്രവർത്തകർ 726 അഴിമതി ക്യാമറകൾക്ക് മുന്നിലും ധർണ സംഘടിപ്പിക്കും. ജവാഹർലാൽ നെഹ്‌റുവിന്റെ ചരമദിനത്തോട് അനുബന്ധിച്ച് ഇന്നു 10ന് കെപിസിസി ആസ്ഥാനത്ത് അദ്ദേഹത്തിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com