പാലോട്∙ വീടിനുള്ളിൽ കളിച്ചു കൊണ്ടിരുന്ന കുരുന്നിനെ കുരങ്ങുകൾ ആക്രമിച്ചു. പെരിങ്ങമ്മല ചിറ്റൂർ മീരാൻവെട്ടി കരിക്കകം ബ്ലോക്ക് നമ്പർ 497ൽ മുഹമ്മദ് ഷാജു, റസിയ ബീഗം ദമ്പതികളുടെ മകൾ അഫ്ര ഫാത്തിമ( നാലര)യാണ് ആക്രമണത്തിന് ഇരയായത്. മൂന്നു കുരങ്ങുകളാണ് കുട്ടിയെ ആക്രമിച്ചത്. വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് കുരങ്ങുകൾ ഓടിയതിനാൽ കൂടുതൽ അപകടം ഒഴിവായി. ദേഹത്ത് ആഴത്തിൽ മുറിവേറ്റ കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻപ് സമീപത്തെ വീട്ടിലെ കുട്ടിയെയും കുരങ്ങുകൾ ആക്രമിച്ചിരുന്നു. പ്രദേശത്ത് കുരങ്ങ് ശല്യം രൂക്ഷമാണ്.
HIGHLIGHTS
- മൂന്നു കുരങ്ങുകളാണ് കുട്ടിയെ ആക്രമിച്ചത്.
- വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് കുരങ്ങുകൾ ഒാടിമറഞ്ഞു