വീട്ടിൽ പ്രസവിച്ച യുവതിക്ക് കനിവായി ‘കനിവ് 108’ ആംബുലൻസ് ജീവനക്കാർ

വെഞ്ഞാറമൂട് വലിയകട്ടയ്ക്കാലിൽ വീട്ടിൽ പ്രസവിച്ച യുവതിയെയും കുഞ്ഞിനെയും സുരക്ഷിതമായി എസ്എടി ആശുപത്രിയിൽ എത്തിച്ച ആംബുലൻസ് പൈലറ്റ് ബി. സുജിത്ത്, എമർജൻസി മെഡിക്കൽ ടെക്‌നിഷ്യൻ വി.ആർ. വിവേക്.
SHARE

വെഞ്ഞാറമൂട്∙ വീട്ടിൽ പ്രസവിച്ച അതിഥി തൊഴിലാളി യുവതിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. വെഞ്ഞാറമൂട് വലിയകട്ടയ്ക്കാൽ ജംക്‌ഷനു സമീപം താമസിക്കുന്ന അസം സ്വദേശിനി റീന മഹറ (30) ആണ് ഞായർ വൈകിട്ട് 3ന് വീട്ടിൽ പെൺകുഞ്ഞിനു ജന്മം നൽകിയത്. പ്രസവവേദന തുടങ്ങിയപ്പോൾ ആശുപത്രിയിലേക്കു മാറ്റാൻ ശ്രമിക്കവേ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു.

വീട്ടുകാർ സമീപത്തെ വീട്ടിൽ വിവരം അറിയിച്ചു. തുടർന്ന് കനിവ് 108ന്റെ സേവനം തേടി. ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസ് പൈലറ്റ് ബി. സുജിത്ത്, എമർജൻസി മെഡിക്കൽ ടെക്‌നിഷ്യൻ വി.ആർ. വിവേക് എന്നിവർ സ്ഥലത്തെത്തി. അമ്മയ്ക്കും കുഞ്ഞിനും പ്രഥമശുശ്രൂഷ നൽകി ആംബുലൻസിലേക്കു മാറ്റി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS