ADVERTISEMENT

തിരുവനന്തപുരം ∙ അനെർട്ട് ഒരുക്കിയ സോളർ, ഇലക്ട്രിക് വാഹനങ്ങളുടെ പ്രദർശനമേളയുടെയും(സൂര്യകാന്തി 2023 അനെർട്ട് എക്സ്പോ) തിരുവനന്തപുരം സോളർ സിറ്റി ആക്കുന്നതിനുള്ള പ്രവർത്തന പദ്ധതികളുടെ ഉദ്ഘാടനവും ‌മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.  എറണാകുളം ജില്ലയിലെ മുഴുവൻ പോലീസ് സ്റ്റേഷനുകൾ സൗരോർജവൽക്കരിച്ച പദ്ധതിയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. 

കോർപറേഷൻ പരിധിയിൽ വൈദ്യുതി പൂർണമായും പാരമ്പര്യേതര ഊർജസ്രോതസുകളിൽ നിന്നു ലഭ്യമാക്കുകയാണ് ലക്ഷ്യം . നഗരത്തിനുള്ളിലെ പുരപ്പുറങ്ങളിൽ സ്ഥാപിക്കുന്ന സൗരോർജ നിലയങ്ങളും മാലിന്യത്തിൽനിന്ന് ഊർജം ഉൽപാദിപ്പിക്കുന്ന പ്ലാന്റുകളും സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

മന്ത്രി കെ.കൃഷ്ണൻകുട്ടി അധ്യക്ഷനായി. 

 മന്ത്രി ആന്റണി രാജു മുഖ്യ പ്രഭാഷണം നടത്തി. വി.കെ.പ്രശാന്ത് എംഎൽഎ, ഡിജിപി അനിൽകാന്ത്, കൗൺസിലർ രാഖി രവികുമാർ, ചീഫ് ഇലക്ടറൽ ഇൻസ്പെക്ടർ വി.സി.അനിൽകുമാർ, ഇഎംസി ഡയറക്ടർ ഡോ.ആർ.ഹരികുമാർ, അനെർട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ നരേന്ദ്രനാഥ് വേലൂരി, ചീഫ് ടെക്നിക്കൽ മാനേജർ അനീഷ് എസ്.പ്രസാദ് എന്നിവർ പ്രസംഗിച്ചു. തൈക്കാട് പൊലീസ് ട്രെയിനിങ് കോളജ് ഗ്രൗണ്ടിലാണ് പ്രദർശനമേള നടക്കുന്നത്.  ഇന്നു സമാപിക്കും. രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് സമയം. പ്രവേശനം സൗജന്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com