ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തി റേഷൻ കടയുടമയ്ക്ക് താക്കീത്, നോട്ടിസ് നൽകി

kollam-rationshop
SHARE

പോത്തൻകോട് ∙ മഞ്ഞമലയിലെ 137-ാം നമ്പർ റേഷൻകടയിൽ നിന്നും സാധനങ്ങൾ വിതരണം ചെയ്യുന്നതിൽ കുറവുണ്ടെന്ന പരാതിയിൽ താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തി. മലയാളമനോരമ വാർത്തയെ തുടർന്നായിരുന്നു നടപടി. റേഷൻ കടയുടമയ്ക്ക് താക്കീതു ചെയ്ത് നോട്ടിസ് നൽകിയതായി താലൂക്ക് സപ്ലൈ ഓഫിസർ ബീനാ ഭദ്രൻ പറഞ്ഞു. എല്ലാ റേഷൻ കടകളിലും സാധനങ്ങൾ തൂക്കി നോക്കിയേ എടുക്കാവുയെന്നും എന്തെങ്കിലും പരാതികളുണ്ടെങ്കിൽ കടയുടമകൾ ഉടൻ അറിയിക്കണമെന്നു നിർദേശം നൽകിയിട്ടുണ്ടെന്നും താലൂക്ക് സപ്ലൈ ഓഫിസർ പറഞ്ഞു. 

അതേസമയം ഇപ്പോഴും ലോറികളിലെത്തിക്കുന്ന സാധനങ്ങൾ തൂക്കിയല്ല നൽകുന്നതെന്നാണ് റേഷൻകട ഉടമകൾ പറയുന്നത്. വേണമെങ്കിൽ സാധനങ്ങൾ എടുത്താൽ മതിയെന്നാണ് ഇറക്കാൻ വരുന്നവർ പറയുന്നതെന്നും ഓരോ ചാക്കിലും രണ്ടു മുതൽ അഞ്ച് കിലോ വരെ കുറവു വരുന്നതായും റേഷൻ ഉടമകൾ പറയുന്നു.സാധനങ്ങൾ വിതരണം ചെയ്യുന്നതിലെ കുറവ് ചോദ്യം ചെയ്തപ്പോൾ തങ്ങൾക്കു ചാക്കിറക്കുമ്പോൾ ഉണ്ടാകുന്ന കുറവ് പരിഹരിക്കാനാണെന്നും ഇത് ഉദ്യോഗസ്ഥർക്ക് അറിയാമെന്നുമാണ് റേഷൻ കട ഉടമ പ്രതികരിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS