നെയ്യാറ്റിൻകര ∙ മദ്യ ലഹരിയിൽ വാഹനം ഓടിച്ചു അപകടത്തിൽ പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ 108 ആംബുലൻസിൽ ആക്രമണം. ജീവനക്കാരെ മർദിക്കുകയും ആംബുലൻസിന്റെ ചില്ല് തകർക്കുകയും ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. വിഴിഞ്ഞം പുന്നക്കുളം സ്വദേശി അരുണിനെ (39) ആണ് നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് കോടതിയിൽ ഹാജരാക്കും. ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള അതിക്രമം തടയുന്ന വകുപ്പുകളും ചുമത്തിയിട്ടുണ്ട്. 29ന് രാത്രി പത്തരയോടെ ബാലരാമപുരം ജംക്‌ഷനിൽ അരുണിന്റെ ബൈക്ക് മറ്റൊരു ബൈക്കിൽ ഇടിച്ചു. 108 ആംബുലൻസ് എത്തി ഇയാളെ നെയ്യാറ്റിൻകര ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴിയായിരുന്നു ആക്രമണം.