ADVERTISEMENT

പോത്തൻകോട് ∙ ‘നവാഗത‍‍ർക്ക് കണിയാപുരം ആലുംമൂട് ഗവ.എൽപി സ്കൂളിലേക്ക് സ്വാഗതം’ ഗൗരികൃഷ്ണ എന്ന നാലാം ക്ലാസുകാരിയുടെ മധുര ശബ്ദം റേഡിയോയിലൂടെ ഉയ‍ർന്നു. അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്തുതല പ്രവേശനോത്സവത്തിന്റെ ഭാഗമായാണ് സ്കൂളിന് ‘ശിശുവാണി’ എന്ന റേഡിയോ സ്റ്റേഷൻ സ്വന്തമായത്. പ്രവേശനോത്സവത്തെ സംബന്ധിച്ച വിവരങ്ങളോടെയായിരുന്നു തുടക്കം. ഇനിയുള്ള ദിവസങ്ങളിൽ കുട്ടികൾക്ക് രാവിലെ പത്രവാർത്തകൾ റേഡിയോയിലൂടെ കേൾക്കാം. അറിയിപ്പുകളും ഉണ്ടാകും. സ്കൂൾ റേഡിയോ സംവിധാനം ഒരുക്കാൻ ഒരു ലക്ഷം രൂപ നൽകിയത് കണിയാപുരം ബാബ് അൽ-സലാമിൽ അബ്ദുൽ അസീസാണ്. പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് .ഹരികുമാർ ഉദ്ഘാടനം ചെയ്തു.

സ്കൂൾ റേഡിയോ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം പുഷ്പ വിജയനും പ്രാദേശിക വിഭവ പാഠപുസ്തകം വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ.ആർ.റഫീഖും ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് തയാറാക്കിയ അക്കാദമിക് കലണ്ടർ ജില്ലാ പഞ്ചായത്തംഗം ഉനൈസ അൻസാരി പ്രകാശനം ചെയ്തു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.സോമൻ അധ്യക്ഷനായി. പ്രധാന അധ്യാപിക എ.ഷീബ , ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപഴ്സൻ മണി മധു, പഞ്ചായത്ത് അംഗം മാലിക് ജബ്ബാർ, കണിയാപുരം എഇഒ ടി.ജി ജ്യോതി , ബിപിസി ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com