ADVERTISEMENT
കല്ലമ്പലം ∙ പള്ളിക്കൽ പഞ്ചായത്തിലെ മൂതലയിൽ കഴിഞ്ഞ ദിവസം തെരുവുനായ കടിച്ച് ടാപ്പിങ് തൊഴിലാളി ഉൾപ്പെടെ 3 പേർക്ക് പരുക്കേറ്റു. മൂതല അശ്വതി ഭവനിൽ രാജേന്ദ്രൻനായർ,മൂതല പച്ചയിൽ വീട്ടിൽ സലിം,മൂതല തമ്പി നിവാസിൽ ടാപ്പിങ് തൊഴിലാളിയായ സജി എന്നിവർക്കാണ് പരുക്കേറ്റത്. സജി രാവിലെ ടാപ്പിങ്ങിന് പോകുമ്പോഴാണ് കടിയേറ്റത്. മറ്റുള്ളവർ റോഡിലൂടെ നടക്കുമ്പോൾ കടി ഏൽക്കുകയായിരുന്നു. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com