ADVERTISEMENT

സ്ക്രൈബസ് പരിശീലനം : തിരുവനന്തപുരം∙ ലൈസൻസ് നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാൻ കഴിയുന്ന സ്‌ക്രൈബസ് സ്വതന്ത്ര ഡിടിപി സോഫ്റ്റ്‌വെയറിൽ ഓൺലൈൻ പരിശീലനത്തിന് കൈറ്റ് അപേക്ഷ ക്ഷണിച്ചു. കൈറ്റിന്റെ ഓൺലൈൻ പരിശീലന പ്ലാറ്റ്‌ഫോമായ 'കൂൾ' വഴിയാണ് നാലാഴ്ചത്തെ പരിശീലനം.  www.kite.kerala.gov.in എന്ന പോർട്ടൽ വഴി റജിസ്റ്റർ ചെയ്യാം. 2000 രൂപയും 18% ജിഎസ്ടിയുമാണ് കോഴ്‌സ് ഫീ.

വാഹനം ആവശ്യമുണ്ട് 

മലയാള മനോരമയുടെ പത്രക്കെട്ടുകൾ കഴക്കൂട്ടം കിൻഫ്രയിൽ നിന്ന് സിറ്റിയുടെ വിവിധ മേഖലകളിൽ എത്തിക്കുന്നതിന് മൂടിയുള്ള വാഹനം ആവശ്യമുണ്ട്. ഫോൺ: 6238173630

വ്യാസ സാഹിത്യ പുരസ്കാരം

തിരുവനന്തപുരം∙ വ്യാസ കലാസാഹിത്യ ചാരിറ്റബിൾ സൊസൈറ്റിയുടെ 38–ാം വാർഷികത്തോടനുബന്ധിച്ച് 2021–2023 വർഷങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള നോവൽ, കഥ, കവിത പുസ്തകങ്ങൾ വ്യാസ സാഹിത്യ പുരസ്കാരത്തിന് ക്ഷണിച്ചു. ഫോൺ: 9961142101.

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം∙ സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഗുരു ഗോപിനാഥ് നടനഗ്രാമം ആരംഭിക്കുന്ന ഒരു വർഷത്തെ കേരളനടനം ഇന്റഗ്രേറ്റഡ് സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ക്ലാസുകൾ ജൂലൈ 1 മുതൽ. വിവരങ്ങൾക്ക്: 0471-2364771, 9526632925.

പരിശീലന പദ്ധതി സംസ്ഥാനതല ഉദ്ഘാടനം

തിരുവനന്തപുരം ∙ കേരളത്തിലെ ഹയർ സെക്കന്ററി വിദ്യാലയങ്ങളിലെ കുട്ടികളെ സമ്പൂർണ ഫസ്റ്റ് എയ്ഡ് പരിചരണ വിദഗ്ദ്ധരാക്കി മാറ്റാൻ ഉദ്ദേശിച്ചുള്ള ‘ഐഎച്ച്എൻഎ ഓസ്‌ട്രേലിയ’ ആരോഗ്യ പദ്ധതിയുടെസംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി ഇന്നു രാവിലെ തിരുവല്ലം വിഎച്ച്എസ്എസ് ഫോർ ഗേൾസ് സ്കൂളിൽ നിർവഹിക്കും.

ഷിട്ടോറിയൂ കരാട്ടെ ചാംപ്യൻഷിപ്പിന് നാളെ തുടക്കം

തിരുവനന്തപുരം∙ സംസ്ഥാന ഷിട്ടോറിയൂ കരാട്ടെ അസോസിയേഷന്റെ പ്രഥമ ചാംപ്യൻഷിപ്പിന് നാളെ വെള്ളമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമാകും. രാവിലെ 9ന് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. 14 ജില്ലകളിൽ നിന്നായി അഞ്ഞൂറോളം മത്സരാർഥികൾ പങ്കെടുക്കും.

ഒഴിവുകൾ അധ്യാപകൻ

നെയ്യാറ്റിൻകര ∙ നെല്ലിക്കാക്കുഴി ഗവ. യുപി സ്കൂളിൽ ഹിന്ദി അധ്യാപക ഒഴിവുണ്ട്. ഇന്ന് ഉച്ചയ്ക്ക് 1.30ന് അഭിമുഖം നടത്തും.

നെയ്യാറ്റിൻകര ∙ പെരുങ്കടവിള ഗവ. എൽപിജിഎസിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 12ന് രാവിലെ 11ന്.

നെയ്യാർ ഡാം∙ ആർ.പരമേശ്വരൻപിള്ള മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളജി‍ൽ കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ അധ്യാപക ഒഴിവ്. ഇന്റർവ്യു 14ന് 10.30ന്.ഫോൺ: 7012443673.

കിളിമാനൂർ∙ കൊടുവഴന്നൂർ ഗവ.എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, ഗണിതം, അറബിക്, യുപി വിഭാഗത്തിൽ സംസ്കൃതം എന്നിവയ്ക്ക് അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്.  അഭിമുഖം 12ന് രാവിലെ10 മണിക്ക്.

ഒ‍ാവർസീയർ‌

പാറശാല∙ചെങ്കൽ പഞ്ചായത്തിൽ തെ‍ാഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾക്കായി ഒ‍ാവർസീയറുടെ ഒഴിവുണ്ട്. യോഗ്യതയുള്ളവർ 14ന് മുൻപ് ചെങ്കൽ പഞ്ചായത്ത് സെക്രട്ടറിക്കു അപേക്ഷ നൽകേണ്ടതാണ്. 0471. 2232260.

കെഎസ്ഇബി കാഷ് കൗണ്ടർ

നെയ്യാറ്റിൻകര ∙ കെഎസ്ഇബി നെയ്യാറ്റിൻകര ഇലക്ട്രിക്കൽ ഡിവിഷൻ പരിധിയിലെ സെക്‌ഷൻ ഓഫിസുകളായ നെയ്യാറ്റിൻകര, പാറശാല, ഉച്ചക്കട, കാഞ്ഞിരംകുളം, പൂവാർ എന്നിവിടങ്ങളിൽ കാഷ് കൗണ്ടറിന്റെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്കു ശേഷം 3 വരെയായി പുനഃക്രമീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com