ADVERTISEMENT

വർക്കല∙ വായന ദിനത്തോടനുബന്ധിച്ച് വായനയുടെ മധുരം എന്ന പേരിൽ സുന്നി യുവജന സംഘം(എസ് വൈഎസ്) ക്യാംപെയ്ൻ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ ഷരീഫ് സഖാഫി, സയിദ് മുഹമ്മദ്‌ ജൗഹരി, നിസാറുദ്ദീൻ കാമിലി, അനീസ് സഖാഫി, നൗഫൽ മദനി, സിയാദ് വെള്ളൂർക്കോണം, അഹമ്മദ്‌ ബാഖവി എന്നിവർ പ്രസംഗിച്ചു. എഴുത്തിലും വായനയിലും തൽപരരായ ആളുകളെ തിരഞ്ഞെടുത്ത് റീഡേഴ്സ് ക്ലബ് പേരിൽ എല്ലാ മാസവും വിവിധ സ്ഥലങ്ങളിൽ സംഗമങ്ങൾ നടത്താൻ തീരുമാനിച്ചു. വിവിധ പുസ്തകങ്ങളുടെ വിതരണവും നടന്നു.

വട്ടപ്പാറ ലൂർദ്മൗണ്ട് സ്കൂളിൽ നടന്ന വായനാദിനാചരണം തത്വമസി അവാർഡ് ജേതാവ് സാഗ ജെയിംസ് വിദ്യാർഥി പ്രതിനിധി ദിയ എം. ജോബിക്കു പുസ്തകം നൽകി ഉദ്ഘാടനം ചെയ്യുന്നു.സ്കൂൾ മാനേജർ റവ.ബ്രദർ പീറ്റർ വാഴപ്പറമ്പിൽ, പ്രിൻസിപ്പൽമാരായ  റവ.ബ്രദർ എ.എൽ. ജോസ്, വി.എൽ. രോഹിണി    എന്നിവർ സമീപം.
വട്ടപ്പാറ ലൂർദ്മൗണ്ട് സ്കൂളിൽ നടന്ന വായനാദിനാചരണം തത്വമസി അവാർഡ് ജേതാവ് സാഗ ജെയിംസ് വിദ്യാർഥി പ്രതിനിധി ദിയ എം. ജോബിക്കു പുസ്തകം നൽകി ഉദ്ഘാടനം ചെയ്യുന്നു.സ്കൂൾ മാനേജർ റവ.ബ്രദർ പീറ്റർ വാഴപ്പറമ്പിൽ, പ്രിൻസിപ്പൽമാരായ റവ.ബ്രദർ എ.എൽ. ജോസ്, വി.എൽ. രോഹിണി എന്നിവർ സമീപം.

ഇടവ∙ എംആർഎംകെഎംഎംഎച്ച്എസ്എസ്സിൽ വായന ദിനത്തിൽ ‘ക്വിക് സീറ്റ് ഫോർ എ ക്യുക് ആൻസർ’ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. കുട്ടികൾക്ക് വിതരണം ചെയ്യുന്ന ചെറുകഥകളിൽ നിന്നു അവർ തന്നെ പെട്ടെന്ന് ചോദ്യങ്ങൾ ഉണ്ടാക്കുകയും പരസ്പരം ഉത്തരങ്ങൾ തേടുകയും, ശരി ഉത്തരം നൽകുന്നവർക്ക് ഒരു മിഠായി സമ്മാനമായി നൽകുകയും ചെയ്യും. സ്കൂളിലെ ഇംഗ്ലിഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പിടിഎ വൈസ് പ്രസിഡന്റ്‌ റെജിദ മജീദ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എം.എസ്.വിദ്യ, പ്രിൻസിപ്പൽ എം.എസ്.ജലീൽ, വർക്കല ബിആർസിയിലെ കെ.എസ്.ദിനിൽ തുടങ്ങിയവർ പ്രസംഗിച്ചു.

വെഞ്ഞാറമൂട്∙ നെല്ലനാട് യുപിഎസിൽ വായനാദിനാചരണം നെല്ലനാട് പ‍ഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ആർ.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വിശാഖ് നായർ, അധ്യക്ഷത വഹിച്ചു. അജി നെല്ലനാട് ഇന്ത്യൻ ഭരണഘടന പുസ്തക പരിചയം നടത്തി. ഡോ. അഗസ്റ്റസ് മോറിസിനു ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുത്തുകാരൻ അരുൺ നെല്ലനാട് സമ്മാനിച്ചു. എസ്എംസി ചെയർമാൻ ആർ.എസ്. സുമേഷ്, പ്രഥമാധ്യാപിക വി.ആർ. ബിന്ദു എന്നിവർ പ്രസംഗിച്ചു.

കല്ലമ്പലം∙ അരബിന്ദോ പബ്ലിക് സ്കൂളിലെ വായന ദിനാഘോഷവും കയ്യെഴുത്ത് മാസിക പ്രകാശനവും കവി മടവൂർ സുരേന്ദ്രൻ നിർവഹിച്ചു. പ്രിൻസിപ്പൽ ആർ.ശ്രീദേവി,മാനേജർ ജി.സുരേഷ് എന്നിവർ പ്രസംഗിച്ചു. 

കല്ലമ്പലം∙ പകൽക്കുറി ജിഎച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വായന ദിനാചരണവും സെമിനാറും നടത്തി. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ചരിത്രം എന്ന വിഷയത്തിൽ മാധ്യമ പ്രവർത്തകൻ ജി.ഹസ്താമലകൻ ക്ലാസെടുത്തു. പിടിഎ പ്രസിഡന്റ് എസ്.മനു,പ്രിൻസിപ്പൽ ബി.ഷീല,ആർ.എസ്.കാർത്തികേയൻ,എസ്.ദേവിക എന്നിവർ പ്രസംഗിച്ചു. 

കല്ലമ്പലം∙ മേവർക്കൽ ഗവ.എൽപിഎസിൽ വായന വാരാചരണ പരിപാടികൾക്ക് തുടക്കമായി. പി.എൻ.പണിക്കർ അനുസ്മരണം,പുസ്തക പീടിക,അക്ഷര വൃത്തം,പോസ്റ്റർ രചന,പ്രദർശനം ക്വിസ്,വായനദിന സന്ദേശം,പ്രസംഗ മത്സരം എന്നിവ നടന്നു.എസ്എംസി ചെയർമാൻ എ.നിസാർ ഉദ്ഘാടനം ചെയ്തു.അധ്യാപകർ,വിദ്യാർഥികൾ,സാംസ്കാരിക പ്രവർത്തകർ എന്നിവർ പ്രസംഗിച്ചു.

ചിറയിൻകീഴ്∙ പെരുങ്ങുഴി മാതശ്ശേരിക്കോണം ഗവൺമെന്റ് യുപി സ്കൂളിൽ വായന ദിനാചരണം നടന്നു.അധ്യാപികയും കവയത്രിയുമായ ഉമതൃദീപ് മുഖ്യാതിഥിയായി പങ്കെടുത്തു. ഗ്രാമപഞ്ചായത്തംഗം ബി.മനോഹരന്റെ അധ്യക്ഷതയിൽ സ്കൂൾ വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനവും നടന്നു.പ്രധാനാധ്യാപിക ബീന പ്രസംഗിച്ചു. കെജി ക്ലാസുകൾ മുതൽ യുപി വിഭാഗം വരെയുള്ള കുട്ടികൾ കഥകളവതരിപ്പിച്ചു.  പാട്ട് പത്രപാരായണം എന്നിവയും നടന്നു.

ബാലവേദി പദ്ധതിക്ക് തുടക്കം 

ചിറയിൻകീഴ്∙ കടയ്ക്കാവൂർ പഞ്ചായത്തും കാളിദാസ കേന്ദ്ര ലൈബ്രറിയും സംയുക്തമായി കീഴാറ്റിങ്ങൽ ബിവിയുപി സ്കൂളിൽ വിദ്യാർഥികളിൽ വായന വളർത്താനും പോഷിപ്പിക്കാനുമായി പുസ്തകങ്ങൾ വിതരണം ചെയ്തുകൊണ്ടുള്ള പഞ്ചായത്തുതല ബാലവേദി പദ്ധതി തുടങ്ങി. വായനയിലൂടെ വളരുക അറിവുനേടുകയെന്ന മുദ്രാവാക്യം പ്രായോഗികമാക്കുകയാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നു സ്കൂൾ വിദ്യാർഥികൾക്കു പുസ്തകങ്ങൾ കൈമാറി പദ്ധതിയുൽഘാടനം നിർവഹിച്ചു പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷീല പറഞ്ഞു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപഴ്സൺ ബീനരാജീവ് അധ്യക്ഷയായി. സ്കൂൾ പ്രധാനാധ്യാപകൻ വി.സജികുമാ‍ർ,പഞ്ചായത്ത് ലൈബ്രേറിയൻ ഹരികൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി. വാർഡംഗം യമുന,പിടിഎ പ്രസിഡന്റ് പ്രസന്നൻ,എസ്എംസി ചെയർമാൻ ആർ.സുരേഷ്കുമാർ,അധ്യാപിക ജാസ്മിൻ എന്നിവർ പ്രസംഗിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com