ADVERTISEMENT

നെയ്യാറ്റിൻകര ∙ നെയ്യാറ്റിൻകര നഗരസഭയുടെ അക്ഷയ കോംപ്ലക്സിൽ കട വാടകയ്ക്ക് എടുത്ത് ലക്ഷക്കണക്കിന് രൂപ മുടക്കി കച്ചവടം ആരംഭിച്ചവർ പല കാരണങ്ങളാൽ ദുരിതം അനുഭവിക്കുകയാണെന്ന് വ്യാപാരി വ്യവസായി സമിതി ടൗൺ യൂണിറ്റ് ചൂണ്ടിക്കാട്ടി. ടൗണിലെ അശാസ്ത്രീയമായ പാർക്കിങ് ആണ് പ്രധാന പ്രശ്നം.

ദൂരെ  പോകുന്നവർ, അവരുടെ വാഹനങ്ങൾ ദിവസങ്ങളോളം ഈ സമുച്ചയത്തിൽ പാർക്ക് ചെയ്യുന്നു. ഇതിന് അറുതി വരുത്തണം. ഫ്ലെക്സ് ബോർഡുകൾ, മരങ്ങൾ എന്നിവ കോംപ്ലക്സിനെ മറച്ചിരിക്കുന്നു. പാർക്കിങ്ങിന് ഉള്ള സ്ഥലത്താണ് റോളർ സ്കേറ്റിങ്. ഇത് അനധികൃതമാണെന്നും സമിതി നേതാക്കളായ ആർ.ജി.സുനിൽ രാമകൃഷ്ണ, ഡി.സി.സുരേഷ് കുമാർ, എസ്.പുരുഷോത്തമൻ നായർ തുടങ്ങിയവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com