ADVERTISEMENT

പാലോട്∙ വയോജന കൂട്ടായ്മയായ നന്ദിയോട് പച്ച തുരുത്തിൽ അംഗമായിരുന്ന ഗോമതിയമ്മയുടെ പതിനാറാം ചരമ ദിനത്തിൽ പച്ച പോങ്ങും മൂട്ടിൽ വയോജന വിശ്രമ കേന്ദ്രം ആരംഭിച്ചു. തുരുത്തിന്റെ നേതൃത്വത്തിൽ ഒരു പരിസ്ഥിതി ദിനത്തിൽ പാതയോരത്ത് നട്ടു നനച്ച തണൽ മരങ്ങൾ ഇന്ന് വളർന്നു പന്തലിച്ചു തണൽ പരത്തി നിൽക്കുന്ന പോങ്ങുംമൂട് എന്ന കൊച്ചു കവലയിലാണ് ഈ വയോജന വിശ്രമ കേന്ദ്രം.

മരത്തൈ നടലിൽ ഗോമതി അമ്മയും അന്ന് പങ്കാളിയായിരുന്നു. അവരുടെ ഓർമ നിലനിർത്തി കൊണ്ടാണ് ആ മരത്തണലിൽ വിശ്രമകേന്ദ്രം ആരംഭിച്ചത്. തുരുത്തിന്റെ പ്രസിഡന്റ് വേലുക്കുട്ടിനായർ അധ്യക്ഷതയിൽ നന്ദിയോട് സതീശൻ ഉദ്ഘാടനം ചെയ്തു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com