ADVERTISEMENT

തിരുവനന്തപുരം∙ ടെക്നോപാർക്കിന്റെ ഐടി കുതിപ്പിന് ആക്കം വർധിപ്പിക്കുന്നതിൽ ജീവനക്കാരുടെ പിന്തുണയും സഹകരണവും തേടി സിഇഒ കേണൽ സഞ്ജീവ് നായർ. ടെക്നോപാർക്ക് 34 വയസ്സ് പിന്നിടുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ജീവനക്കാരുടെ കൂട്ടായ്മയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വലിയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ് ഇനിയുള്ള പ്രവർത്തനങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ഫെയ്സ് 1–ൽ ഒരേക്കറിൽ 180 കോടി മുതൽ മുടക്കിൽ വരുന്ന 'ബ്രിഗേഡ് സ്‌ക്വയർ', 1.97 ഏക്കറിൽ 6 ലക്ഷം സ്‌ക്വയർ ഫീറ്റ് സ്ഥലത്ത് നിർമാണത്തിനു തയാറെടുക്കുന്ന കാർണിവൽ മന്ദിരം, ഫെയ്സ്–3 ലെ ടോറസ് ഡൗൺടൗൺ ട്രിവാൻഡ്രം പദ്ധതി എന്നിവ വളർച്ചയിലെ നാഴികക്കല്ലുകളാകും.

 ഐടി കമ്പനികൾക്കായും ഐടി ഇതര വ്യവസായങ്ങൾക്കായും ക്യാംപസുകളിൽ സ്ഥലം അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവിൽ 486 കമ്പനികളും 72,000 ജീവനക്കാരും വിവിധ ക്യാംപസുകളിലായി ഉണ്ട്. ഈ വർഷം 1,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. 12 കമ്പനികൾ ഇതിനകം പുതുതായി പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ വർഷത്തെ 9,775 കോടിയുടെ വരുമാനം വരുന്ന സാമ്പത്തിക വർഷത്തിൽ വർധിപ്പിക്കാനാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ടെക്നോപാർക്കിലെ ഉദ്യോഗസ്ഥരും പ്രധാന കമ്പനികളുടെ ചുമതലക്കാരും കൂട്ടായ്മയിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com